Image

ഐ.എസ്‌ റിക്രൂട്ട്‌മെന്റ്‌ കേസ്‌; യാസ്‌മിന്‍ മുഹമ്മദിന്‌ ഏഴുവര്‍ഷം തടവ്‌

Published on 24 March, 2018
ഐ.എസ്‌ റിക്രൂട്ട്‌മെന്റ്‌ കേസ്‌; യാസ്‌മിന്‍ മുഹമ്മദിന്‌ ഏഴുവര്‍ഷം തടവ്‌
കാസര്‍ഗോഡ്‌: മലയാളികളെ ഭീകരസംഘടനയായ ഐ.എസിലേക്ക്‌ റിക്രൂട്ട്‌ ചെയ്‌തെന്ന കേസില്‍ ബിഹാര്‍ സ്വദേശിനി യാസ്‌മിന്‍ മുഹമ്മദിന്‌ ഏഴ്‌ വര്‍ഷം കഠിന തടവ്‌.

കാസര്‍കോട്‌ സ്വദേശികളായ 15 യുവാക്കളെ അഫ്‌ഗാനിസ്‌താനിലേക്ക്‌ കടത്തിയെന്നതാണ്‌ കേസ്‌. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌ത ഐ.എസ്‌. കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കിയ ആദ്യ കേസാണിത്‌.

എന്‍.ഐ.എ കോടതിയുടേതാണ്‌ വിധി. 15 പ്രതികളാണ്‌ കേസില്‍ ഉണ്ടായിരുന്നത്‌. അതേ സമയം ഇതിനകം ജയിലില്‍ കിടന്ന കാലാവധി ശിക്ഷയില്‍ നിന്ന്‌ ഇളവ്‌ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ യാസ്‌മിനെ മാത്രമേ എന്‍.ഐ.എക്ക്‌ അറസ്റ്റ്‌ ചെയ്യാന്‍ സാധിച്ചിട്ടുള്ളു.

കാസര്‍കോട്‌ ഉടുമ്പുന്തല അല്‍ നൂറില്‍ റാഷി എന്ന അബ്ദുല്‍ റാഷിദ്‌ അബ്ദുല്ലയാണ്‌ കേസിലെ ഒന്നാം പ്രതി. ഇയാള്‍ അടക്കം 14 പേരെ 2006ല്‍ കാസര്‍ഗോഡ്‌ നിന്ന്‌ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയായിരുന്നു.

2016 ജൂലായ്‌ 31 ന്‌ കാബൂളിലേക്ക്‌ കടക്കാന്‍ ശ്രമിക്കുന്നതിനിടെ ദില്ലി വിമാനത്താവളത്തില്‍ നിന്നാണ്‌ യാസ്‌മിനെ കേരള പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക