Image

കീഴാറ്റൂരില്‍ മേല്‍പ്പാത നിര്‍മ്മാണത്തിന്റെ സാധ്യത തേടി കേന്ദ്രത്തിന്‌ മന്ത്രി സുധാകരന്റെ കത്ത്‌

Published on 24 March, 2018
കീഴാറ്റൂരില്‍ മേല്‍പ്പാത നിര്‍മ്മാണത്തിന്റെ സാധ്യത തേടി കേന്ദ്രത്തിന്‌ മന്ത്രി  സുധാകരന്റെ കത്ത്‌


തളിപ്പറമ്‌ബ്‌ : കീഴാറ്റൂരില്‍ മേല്‍പ്പാത നിര്‍മാണത്തിന്‌ സാധ്യത തേടി മന്ത്രി ജി സുധാകരന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്‌ഗരിയ്‌ക്കും നാഷണല്‍ഹൈവേ അതോറിറ്റിക്കും കത്തയച്ചു . കൃഷിഭൂമി നഷ്ടപ്പെടാതെ ദേശീയപാത വികസനം സാധ്യമാകുമോയെന്നു ആരാഞ്ഞാണ്‌ കത്തയച്ചത്‌.

അതേസമയം , കീഴറ്റൂരിന്റെ വികസന സ്വപ്‌നങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സിപിഐ എം നേതൃത്വത്തില്‍ ഇന്ന്‌ കീഴാറ്റൂരില്‍ നാടിനു കാവല്‍ എന്ന പേരില്‍ ജനകീയ കൂട്ടായ്‌മ നടത്തും. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വി ഗോവിന്ദന്റെനേതൃത്വത്തിലാണ്‌ കൂട്ടായ്‌മ സംഘടിപ്പിക്കുക.

ബദല്‍ സാധ്യതകള്‍ സര്‍ക്കാരും സിപിഐ എമ്മും ഗൗരവമായാണ്‌ കാണുന്നത്‌ എന്നും കീഴാറ്റൂരില്‍ സംഘര്‍ഷമില്ലാതെ നോക്കേണ്ടത്‌ സര്‍ക്കാരാണെന്നും നേരത്തെ എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു . വിഷയത്തില്‍ ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ക്യാംപെയ്‌ന്‍ മാത്രമേ സിപിഐ എം ലക്ഷ്യമിടുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക