Image

കര്‍ണാടകയില്‍ നാല്‌ ജെഡിഎസ്‌ വിമത എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്‌

Published on 24 March, 2018
കര്‍ണാടകയില്‍  നാല്‌ ജെഡിഎസ്‌ വിമത എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്‌
കര്‍ണാടകയില്‍ ജെഡിഎസിന്റെ നാലു വിമത എംഎല്‍എമാര്‍ രാജിവെച്ചു. കോണ്‍ഗ്രസിലേക്ക്‌ ചേരുന്നതിനാണ്‌ രാജി. ഇവര്‍ കഴിഞ്ഞ കുറച്ചു നാളുകളായി ജെഡിഎസുമായി അകന്നു നില്‍ക്കുകയായിരുന്നു.

സമീര്‍ അഹമ്മദ്‌ ഖാന്‍, ശ്രീനിവാസമൂര്‍ത്തി, ഭീമ നായിക്‌, ചെലുവരായസ്വാമി എന്നിവരാണ്‌ ജെഡിഎസ്‌ വിട്ട്‌ കോണ്‍ഗ്രസിലേക്ക്‌ ചേക്കറുന്നത്‌. കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഇവര്‍ നാലു പേരും മൈസൂരുവില്‍ വച്ച്‌ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസിലേക്ക്‌ ചേരുക.

ഇന്നലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു കര്‍ണാടകയിലെ മൂന്നു സീറ്റുകളും നേടാന്‍ സാധിച്ചത്‌ ഇവരുടെ സഹായത്തോടെയാണ്‌.

കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശങ്ങള്‍ തള്ളിയാണ്‌ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജ്യസഭ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക