Image

മംമ്‌ത മോഹന്‍ദാസ്‌ കള്ളിയങ്കാട്ട്‌ നീലിയാകുന്നു

Published on 24 March, 2018
മംമ്‌ത മോഹന്‍ദാസ്‌ കള്ളിയങ്കാട്ട്‌ നീലിയാകുന്നു
നവാഗത സംവിധായകനായ അല്‍ത്താഫ്‌ സംവിധാനം ചെയ്യുന്ന നീലിയില്‍ മംമ്‌ത മോഹന്‍ദാസ്‌ നായികയാകുന്നു. ഒരു ഹൊറര്‍ ചിത്രമായ നീലിയില്‍ മംമ്‌തയും അനൂപ്‌ മേനോനുമാണ്‌ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഹൊററും കോമഡിയും കൂട്ടിക്കലര്‍ത്തിയുള്ള ഒരു പരീക്ഷണമാണ്‌ സംവിധായകന്‍ പരീക്ഷിക്കുന്നത്‌. അമ്മയും മകളും തമ്മിലുള്ള ബന്ധവും ചിത്രത്തില്‍ വിഷയമാകുന്നു.
ബാബുരാജ്‌, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ്‌ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. റിയാസ്‌ മാരമത്തും മുനീര്‍ മുഹമ്മദ്‌ ഉണ്ണിയും ചേര്‍ന്നാണ്‌ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്‌. സണ്‍ ആന്‍ഡ്‌ ഫിലിംസിന്റെ ബാനറില്‍ ഡോ.സുന്ദര്‍ മേനോനാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.

കമലിന്റെ അസോസിയേറ്റ്‌ ആയിരുന്നു അല്‍ത്താഫ്‌. തോര്‍ത്ത്‌ എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനാണ്‌ അല്‍ത്താഫ്‌. കമലിന്റെ ഏറ്റവും പുതിയ ചിത്രം ആമിയിലും അസോസിയേറ്റായി അല്‍ത്താഫ്‌ ഉണ്ടായിരുന്നു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക