Image

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് മുന്നിലേക്ക്, സെക്യുലര്‍ ദളില്‍ നിന്നു പാര്‍ട്ടി വിട്ട ഏഴു എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്

Published on 24 March, 2018
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് മുന്നിലേക്ക്, സെക്യുലര്‍ ദളില്‍ നിന്നു പാര്‍ട്ടി വിട്ട ഏഴു എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്
കര്‍ണാടകത്തില്‍ സെക്യുലര്‍ ദളില്‍ കൂട്ടത്തോടെ എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക്. ഏഴ് വിമത ജെഡിഎസ് എംഎല്‍എമാര്‍ രാജിവച്ചു. ജെഡിഎസ് ന്യൂനപക്ഷ നേതാവായ സമീര്‍ അഹമ്മദ് ഖാനടക്കമുള്ളവരാണ് കോണ്‍ഗ്രസില്‍ ചേരുന്നത്.  സെക്യുലര്‍ ദള്‍ വിട്ട എംഎല്‍എമാരെല്ലാം നാളെത്തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ മൈസൂരുവില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് എത്തുന്നുണ്ട്. ഈ റാലിയില്‍വച്ച് ഇവര്‍ക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കുമെന്നാണ് വിവരം. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്ന നീക്കമായി ഇത് മാറുമെന്നും ബിജെപിക്ക് തിരിച്ചടിയാകുമെന്നും വിലയിരുത്തലുകള്‍ വരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ രാജിവെച്ച അഞ്ച് എംഎല്‍എമാരെ കൂടാതെ ഇന്ന് രണ്ട് പേര്‍ കൂടി സ്പീക്കറെ കണ്ട് രാജിക്കത്ത് നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തിരുന്നു. 

നേരത്തെ തന്നെ ഇവര്‍ നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. 2016ലും പാര്‍ട്ടി നിര്‍ദ്ദേശം അവഗണിച്ച് വോട്ട് ചെയ്ത ഈ എംഎല്‍എമാരെ അയോഗ്യരാക്കുനുള്ള ജെഡിഎസിന്റെ നീക്കം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക