Image

അതിരൂപതയിലെ ഭൂമിയിടപാട് പ്രശ്‌നം ഒത്തു തീര്‍പ്പിലേക്ക്

Published on 24 March, 2018
അതിരൂപതയിലെ ഭൂമിയിടപാട് പ്രശ്‌നം ഒത്തു തീര്‍പ്പിലേക്ക്
സിറോ മലബാര്‍ സഭയില്‍ എറണാകുളംഅങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ അനുരഞ്ജനത്തിലേക്കെന്നു മനോരമ റിപ്പോര്‍ട്ട്. വിഷയം മാര്‍പാപ്പയുടെ പരിഗണയ്ക്കു വിടാന്‍ തീരുമാനമായി.  വൈദിക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാപ്പു പറയേണ്ടതില്ലെന്നും വൈദിക സമിതി വ്യക്തമാക്കി.

തിങ്കളാഴ്ച അതിരൂപതയിലെ മുഴുവന്‍ വൈദികരുടെയും യോഗം ചേരും.

വൈദികസമിതി യോഗത്തിനു ശേഷം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും മാര്‍ ജോസ് പുത്തന്‍വീട്ടിലും ഒപ്പിട്ടു പ്രസിദ്ധീകരണത്തിനു നല്കിയ പ്രസ്താവനയുടെ പൂര്‍ണരൂപം:

എറണാകുളം അങ്കമാലി വൈദിക സമിതി യോഗം അതിരൂപതയുടെ ഭൂമിവിവാദവുമായി ഉടലെടുത്ത പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരത്തിന് ഉള്ള തുടക്കമായെന്നതില്‍ ഏറെ സന്തോഷമുണ്ട്. തുടര്‍ ചര്‍ച്ചകളിലൂടെയും നടപടികളിലൂടെയും ഈ പ്രശ്നം രമ്യമായി പരിഹരിക്കപ്പെടും.

സോഷ്യല്‍ മീഡിയയിലൂടെയും ടിവി ചാനലുകളിലൂടെയും തെറ്റായ വിവരങ്ങള്‍ നല്കി ഈ പ്രശ്നം ആളിക്കത്തിച്ചത് ദൗര്‍ഭാഗ്യകരമായിപ്പോയി. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുന്നു:

1. അതിരൂപതയിലെ പിതാക്കന്മാരെയും വൈദികരെയും വിശ്വാസസമൂഹത്തെയും അധിക്ഷേപിച്ചുകൊണ്ട് ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ തെറ്റായ പ്രചരണങ്ങളോട് പൂര്‍ണമായും വിയോജിക്കുന്നു.

2. മെത്രാപ്പോലീത്തയ്ക്കു വേണ്ടിയോ സഭയ്ക്കുവേണ്ടിയോ സംസാരിക്കാന്‍ ആരെയും ചാനലുകളിലോ മറ്റു മാധ്യമങ്ങളിലോ നിയോഗിച്ചിട്ടില്ല. ആവശ്യമുള്ള സമയങ്ങളില്‍ നിര്‍ദേശപ്രകാരം ഔദ്യോഗിക വക്താക്കള്‍ സംസാരിക്കുന്നതാണ്.

3. ഈ പ്രശ്നത്തിന് സീറോ മലബാര്‍ സഭയിലെ ആരാധനക്രമ വിവാദവുമായി യാതൊരു ബന്ധവുമില്ല.

എറണാകുളം അതിരൂപതയിലെ വൈദികരും സന്യസ്തരും അത്മായരും സംഘാതമായി സഭയിലെ പ്രശ്നങ്ങള്‍ ക്രിസ്തീയ ചൈതന്യത്തില്‍ പരിഹരിച്ചിട്ടുള്ള പാരന്പര്യത്തിന്റെ വെളിച്ചത്തില്‍ ഈ പ്രശ്നത്തെയും മറികടന്ന് മുന്നോട്ടു പോകാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് പ്രത്യേകം നന്ദി.


ഇന്നത്തെ യോഗം പ്രശ്‌ന പരിഹാരത്തിനുള്ള തുടക്കമെന്ന് വൈദിക സമിതി. പരസ്യ പ്രതിഷേധത്തില്‍ നിന്ന് വൈദികര്‍ പിന്മാറും. സമുഹ മാധ്യമങ്ങളിലും സഭയെ ആക്ഷേധിക്കുന്ന ഒരു വിഭാഗത്തിന്റെ നീക്കം തെറ്റാണ്. പ്രശ്‌നം പൂര്‍ണമായി പരിഹരിച്ചിട്ടില്ലെന്നും വൈദിക സമിതി സെക്രട്ടറി ഫാ. കുര്യക്കോസ് മുണ്ടാടന്‍ വ്യക്തമാക്കി.

മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കും. സാവധാനം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. പ്രശ്‌ന പരിഹാര ചര്‍ച്ച തുടരും. സാമ്പത്തീക നഷ്ടം പരിഹരിക്കാനുള്ള നീക്കം സജീവമാണ്. വൈദികര്‍ പ്രതീകാത്മകമായാണ് പ്രതിഷേധിച്ചത്. സാഹചര്യത്തിന്റെ പ്രകോപനമാണ് അതിന് കാരണമെന്നും ഫാ. കുര്യാക്കോസ് മുണ്ടാടന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

അതേ സമയംഭൂമിയിടപാട് ചര്‍ച്ചചെയ്യാനായി ചേര്‍ന്ന വൈദിക സമിതി യോഗത്തിനിടയില്‍ കര്‍ദ്ദിനാളിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷമുണ്ടായതായി മാത്രുഭൂമി റിപ്പോര്‍ട്ട്. (വീഡിയോ താഴെ) .

ആര്‍ച്ച് ഡയോയിസ് മൂവ്‌മെന്റ് ഓഫ് ട്രാന്‍സ്പരെന്‍സി അംഗങ്ങളെ ചര്‍ച്ചക്കായി വൈദിക സമിതി യോഗത്തിനിടയിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പം കടന്നു കൂടിയ കര്‍ദ്ദിനാള്‍ അനുകൂല സംഘടനയിലെ പ്രതിനിധിയെ ചര്‍ച്ചയില്‍ നിന്ന് പുറാത്താക്കി. ഇത് യോഗത്തിനിടയില്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. ചര്‍ച്ചയില്‍ അനധികൃതമായി കടന്നുകൂടാന്‍ ശ്രമിച്ചയാളെ പോലീസില്‍ ഏല്‍പ്പിച്ചു.

48 വൈദികരാണ് വൈദികസമിതിയില്‍ പങ്കെടുക്കാനായി എത്തിയത്.  വൈദികര്‍ മുന്‍ വാതിലിലൂടെ ബിഷപ്പ് ഹൗസിലേക്ക് എത്തിയെങ്കിലും കര്‍ദ്ദിനാള്‍ പിന്‍വാതിലിലൂടെയാണ് ബിഷപ്പ് ഹൗസിലേക്ക്എത്തിയത്.

കര്‍ദ്ദിനാളിനെ തടയാനായിആര്‍ച്ച് ഡയോയിസ് മൂമെന്റ് ഓഫ് ട്രാന്‍സ്പരെന്‍സി എന്ന സംഘടന പുറത്ത് കാത്തു നിന്നെങ്കിലും കര്‍ദ്ദിനാള്‍ എത്തിയില്ല. കര്‍ദ്ദിനാള്‍ സ്ഥാനത്യാഗം ചെയ്യുക, പൊതു പരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനയുടെ പ്രതിഷേധം.

സമവായത്തിലെത്തിയേക്കാമെന്ന് സൂചനകള്‍ ഉണ്ടെങ്കിലും അത് നടക്കില്ലെന്ന് ആര്‍ച്ച് ഡയോയിസ് മൂമെന്റ് ഓഫ് ട്രാന്‍സ്പരെന്‍സി സംഘടന പ്രതിനിധികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Join WhatsApp News
Catholic 2018-03-24 11:57:17
കര്‍ദിനാള്‍ ചെയ്തതും ചെയ്യാത്തതും ചെറ്റത്തരമാണെങ്കിലും എറണാകുളം അതിരൂപതയിലെ മുന്തിയ ക്രിസ്ത്യാനികളും വൈദികരും കാട്ടുന്നത് അതിലും വലിയ ചെറ്റത്തരമാണു. സഭയില്‍ പ്രാദേശികവാദം കൊണ്ടു വരുന്ന ദുഷ്ട ശക്തികളെ ഒറ്റപ്പെടുടുത്തുക തന്നെ വേണം. കത്തോലിക്കാ സഭ ലോകത്തൈവിടെയും ഒന്നേയുള്ളു. അതംഗീകരിക്കാന്‍ പറ്റാത്തവര്‍ വേറെ സഭ നോക്കണം.
കര്‍ദിനാളിനെ കൂടുതല്‍ നാറ്റിക്കുമ്പോള്‍ ആ നാറ്റം സഭക്ക് മൊത്തം ബാധിക്കുന്നുവെന്നു ഈ പുങ്കന്‍ വൈദിക സമിതിയും ട്രാന്‍സ്‌പേരന്‍സിക്കാരും മനസിലാക്കുന്നില്ലേ?
കര്‍ദിനാളിനെതിരെ ഉയരുന്ന പ്രാദേശികവാദത്തെ സകല കത്തോലിക്കരും ശക്തമായി എതിര്‍ക്കണം. ഒടുക്കത്തെ പ്രാദേശിക വാദം തുലയട്ടെ. 

നല്ല കത്തോലിക്കന്‍ 2018-03-24 14:01:46
കത്തോലിക്കാ സഭ ലോകത്തൈവിടെയും ഒന്നേയുള്ളു. അതംഗീകരിക്കാന്‍ പറ്റാത്തവര്‍ വേറെ സഭ നോക്കണം.-
ഇത് കൊള്ളാം!  സീറോമലബാര്‍ , റീത്ത്, ലത്തീന്‍, മലകര റീത്ത്, ലാറ്റിന്‍ ....വട്ടായി ഇങ്ങനെ പല സഭകള്‍  ഉള്ള  പോള്‍ കത്തോലിക്കാ സഭ ഒന്നേ ഉള്ളു എന്ന് പറഞ്ഞാല്‍ അതു അതില്‍ തന്നെ വിഡ്ഢിത്തം അല്ലേ 
Logical fallacy.


Eye witness catholic 2018-03-24 14:14:37

കൊച്ചി:യേശു കുരിശിൽ തൂങ്ങിയ ആഴ്ച്ചയിൽ യേശുവിന്റെ നേതാക്കൾ നടത്തുന്ന ഗുണ്ടായിസം. കർദിനാൾ കസേര പിടിച്ചു നിർത്താൻ ഐ.എസ് ഭീകരനേ ഇറക്കി വൈദീക യോഗം കലക്കി.കർത്താവ്‌ ഈശോ മിശിഹാ കുരിശിൽ തൂങ്ങിയ വലിയ ആഴ്ച്ച സീറോ മലബാർ സഭയുടെ മേലധികാരികൾ തെരുവ് ഗുണ്ടകളേ ഇറക്കി സഭയുടെ ഭരണം പിടിക്കാൻ നീക്കം. ഭൂമി കുംഭകോണം ചർച്ച ചെയ്ത് പരിഹരിക്കാൻ ചേർന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ   വൈദികസമിതി  യോഗത്തിനിടയില്‍  സംഘര്‍ഷവും കൂട്ട തല്ലും. കർദിനാൾ യോഗ ഹാളിനു പുറം വാതിലിലൂടെ ഗുണ്ടകളുമായി വന്നു. യോഗത്തിൽ പങ്കെടുത്ത വൈദീകരേ ഗുണ്ടകൾ വളഞ്ഞിട്ട് തല്ലി. യോഗത്തിലേക്ക് ക്ഷണിച്ച ആല്മായ നേതാക്കളേ മർദ്ദിച്ചു.

വിശ്വാസികളുടെ മുന്നിൽ കരഞ്ഞു കാട്ടി പിന്തുണ നേടാൻ കഴുതക്കാലും പിടിക്കുന്ന വലിയ പിതാവിന്റെ ക്രൂരതകൾ ഇങ്ങിനെ. ഈ പിതാവിനേ വിശ്വാസികൾ തിരിച്ചറിയുക. 100 കോടിയുടെ വസ്തു ഫാരീസ് അബൂബക്കർ വഴി വിറ്റ് സഭക്ക് വെറും 9 കോടി നല്കിയ കർദിനാളിനേ നേരിൽ കണ്ട സംഭവം റിപോർട്ട് ചെയ്ത് തുറന്ന് കാട്ടുന്നു. ക്രൂരതയുടെ രൂപം. ആത്മീയത തൊട്ടു തീണ്ടാത്ത പൈശാചികതയുടെ രൂപം…ദൃക്സാക്ഷിയുടെ അവലോകനം..

Holy Catholic Church of ഗുണ്ടകള്‍ 2018-03-24 14:18:50

കർദിനാളിനേ അനുകൂലിക്കുന്ന ഗുണ്ടകൾ. ഇവരിൽ മുസ്ലീം മതത്തിൽ ഉള്ളവരും ഉണ്ടായിരുന്നു. അതായത് വാടക ഗുണ്ടകൾ. കർദിനാൾ എതിരാളികളേ അമർച്ച ചെയ്യാൻ വാടക ഗുണ്ടകളേ എടുക്കുകയായിരുന്നു. കർദിനാൾ ഗുണ്ടകൾ യോഗത്തിലേക്ക് നുഴഞ്ഞുകയറി. പരക്കെ അക്രമം നടത്തി. വൈദീകരേ ക്രൂരമായി മർദ്ദിച്ചു. അന്യ മതസ്ഥരെ ഗുണ്ടകളായി കൊണ്ടുവന്ന കർദിനാൾ യോഗത്തിൽ വെട്ടിലായി. ഇതിനിടെ കര്‍ദ്ദിനാള്‍ അനുകൂല സംഘടനയിലെ പ്രതിനിധിയെ ചര്‍ച്ചയില്‍ നിന്ന് പുറത്താക്കി.

ഇത് അന്യ മത വിഭാഗത്തിൽ പെട്ട ആളുകൾ ആയിരുന്നു. കർദിനാൾക്ക് കള്ള പണം ഇടപാടുകാരും ആയും തീവ്ര മുസ്ളീം വിഭാഗവുമായും അതായത് ഐ.എസുമായും ബന്ധം ഉണ്ടെന്ന് ആരോപണം വേദിയിൽ ഉയരുന്നു. ഇതോടെ വീണ്ടും കൂട്ട അടി. വൈദീകരേ കർദിനാൾ കൊണ്ടുവന്ന ഗുണ്ടകൾ പരക്കെ അടിച്ച് അമർച്ച ചെയ്യുന്നു.48 വൈദികരാണ് വൈദികസമിതിയില്‍ പങ്കെടുക്കാനായി എത്തിയത്. ഇവരെല്ലാം കർദിനാൾ രാജി വയ്ക്കണം എന്ന് ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു.

കര്‍ദ്ദിനാള്‍ സ്ഥാനത്യാഗം ചെയ്യുക, പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനയുടെ പ്രതിഷേധം.കര്‍ദ്ദിനാളും രൂപതയിലെ വൈദികരും കൂടിയാലോചിച്ച് ഒരു സമവായത്തിലെത്തിയേക്കാമെന്ന് സൂചനകള്‍ ഉണ്ടെങ്കിലും അത് നടക്കില്ലെന്ന്‌ ആര്‍ച്ച് ഡയോയിസ് മൂമെന്റ് ഓഫ് ട്രാന്‍സ്പരെന്‍സി സംഘടന പ്രതിനിധികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കർദിനാൾ ഐ.എസ് ഗുണ്ടകളേ ഇറക്കി കത്തോലിക്കാ സഭയേ നശിപ്പിക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തി.

മറ്റൊരു തട്ടിപ്പ് മെത്രാന്‍ 2018-03-24 14:21:15
ദില്ലി: മലയാളി വിശ്വാസികൾ ലോകത്ത് എവിടെ പോയി രക്ഷപെട്ടാലും അവിടെ എത്തിയിരിക്കും സീറോ മലബാർ യൂണിറ്റും. പ്രവാസികളുടെ മാസ പിരിവ് എടുത്ത് ഇത്രമാത്രം സമ്പത്ത് ഉണ്ടാക്കുന്നതും, വിശ്വാസ കച്ചവടം നടത്തുന്നതും ആയി മറ്റൊരു വിഭാഗം ഇല്ല. പ്രവാസികൾ ജോലിക്ക് പോയിടത്ത് ചെന്ന് ഇടവകയും രൂപതയും ഉണ്ടാക്കി അവരേ ചതിക്കുന്നതിന്‌ ഇതാ വീണ്ടും ഉദാഹരണം. സീറോ മലബാർ സഭയിൽ മറ്റൊരു കുംഭകോണം കൂടി പുറത്തേക്ക്. കേരളത്തിലേ സഭ ഫരീദാബാദിൽ സുവിശേഷ പ്രവർത്തനത്തിനു പോയത് ഫ്ളാറ്റ് ബിസിനസിനും, വില്ലകൾ നിർമിച്ച് റിയൽ എസ്റ്റേറ്റ് നടത്താനും? ഫരീദാബാദ് രൂപതക്കെതിരേയാണ്‌ പ്രവാസികൾ അടക്കം ഉള്ളവരേ വഞ്ചിച്ച പരാതി ഉയരുന്നത്.
JOHN 2018-03-24 14:58:36
പണവും അധികാരവും മാത്രമാണ് ഇന്ന് കേരളത്തിലെ എല്ലാ ക്രിസ്തീയ സഭകളെ നയിക്കുന്നത്. യേശു ക്രിസ്തു എന്നേ ഈ സഭയിൽ നിന്നും ഓടിപ്പോയി. ഓടിച്ചു കളഞ്ഞു. കഴുതപ്പുറത്തു കയറി പള്ളിയിൽ പോയതിന്റെ ഓർമ ആഘോഷിക്കുന്ന ഹോശാന ഞായറാഴ്ചയുടെ തലേ ദിവസ്സം മെഴ്‌സിഡീസിലും ബി എം ഡബ്ലിയു വന്നു പുരോഹിതരും ആൻമേനികളും മെത്രാൻ മാരുടെ ഗുണ്ടകളും കൂട്ട അടിയും മുണ്ടു പറിക്കലും ടി വി യിൽ കാണുകയുണ്ടായി. ഈ വെള്ളയടിച്ച കുഴിമാടങ്ങളുടെ പിറകെ പോയി പണവും സമയവും കളയാതെ ചിന്തിക്കു. ഈ അട്ടകളെ ഒഴിവാക്കി മനുഷ്യന് നന്മ ചെയ്യൂ ഈ വിശുദ്ധ വാരത്തിൽ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക