Image

മാണി ഇപ്പോഴും യു.ഡി.എഫിനൊപ്പം ചെന്നിത്തല, കേരള കോണ്‍ഗ്രസിന്റെ നയങ്ങള്‍ ചലനങ്ങള്‍ ഉണ്ടാക്കും കെ.എം. മാണി

Published on 24 March, 2018
മാണി ഇപ്പോഴും യു.ഡി.എഫിനൊപ്പം ചെന്നിത്തല, കേരള കോണ്‍ഗ്രസിന്റെ നയങ്ങള്‍ ചലനങ്ങള്‍ ഉണ്ടാക്കും കെ.എം. മാണി
മാണി ഇപ്പോഴും യു.ഡി.എഫിനൊപ്പമാണെന്നു ചെന്നിത്തല. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതോടെ ചെങ്ങന്നൂരിലെ നിലപാട് പാര്‍ട്ടി വ്യക്തമാക്കുമെന്ന് മാണി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം. മാണി നിലപാട് പ്രഖ്യാപിച്ചാല്‍ മാത്രം അഭിപ്രായം പറയാമെന്നു ചെന്നിത്തല കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

അതേസമയം മാണി യുഡിഎഫ് വിടുന്നുവെന്ന സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ തെളിയുന്നത്. കേരള കോണ്‍ഗ്രസിന്റെ നയങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കുമെന്നു മാണി പറഞ്ഞു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കും. കേരള കോണ്‍ഗ്രസിന്റെ സ്വീകാര്യത ഏറുകയാണ്. നിര്‍ണായക ശക്തിയായി പാര്‍ട്ടി മാറിയെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസ് ഏത് മുന്നണിയിലേക്കെന്ന് പ്രവര്‍ത്തകര്‍ ആശങ്കപ്പെടേണ്ട. കേരള കോണ്‍ഗ്രസ് ആരുെടയും പിന്നാലെയല്ല. പാര്‍ട്ടി നയങ്ങേളാട് യോജിക്കുന്നവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. കാര്‍ഷിക മേഖലയോട് നീതിപുലര്‍ത്തുന്നവരെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക