Image

വിയന്നയില്‍ നോന്പുകാലത്ത് അഗതികള്‍ക്ക് ആഹാരവുമായി ദയ ഫാമിലി കൂട്ടായ്മ

Published on 24 March, 2018
വിയന്നയില്‍ നോന്പുകാലത്ത് അഗതികള്‍ക്ക് ആഹാരവുമായി ദയ ഫാമിലി കൂട്ടായ്മ

വിയന്ന: ആരോരുമില്ലത്തവര്‍ക്ക് ഒരു നേരത്തെ ആഹാരം നല്‍കി വിയന്ന സീബന്‍ ഹിര്‍ട്ടനിലെ ദയ ഫാമിലി വിയന്ന. ഈ വലിയ നോന്പുകാലത്ത് ഉപവാസം അനുഷ്ടിച്ച് അതില്‍ നിന്നും സമാഹരിച്ച പണംകൊണ്ട് അനാഥര്‍ക്കു ഭക്ഷണം നല്‍കിയാണു വിയന്നയിലെ ഈ കുടുംബങ്ങള്‍ പീഡാനുഭവ കാലത്തിനായി ഒരുങ്ങുന്നത് .

തങ്ങളെ പോറ്റിവളര്‍ത്തിയ ഈ നാട്ടിലെ അഗതികള്‍ക്ക് അന്നദാനം നടത്തിയാണ് ഈ കൂട്ടയ്മ നോന്പു കാലം ആചരിക്കുന്നത്. രാജ്യത്തെ ആരോരുമില്ലാത്ത അഗതികള്‍ക്ക് ഭക്ഷണം നല്‍കി ഓസ്ട്രിയന്‍ മലയാളികള്‍ക്ക് മാത്യക നല്‍കുകയാണ് ഓസ്ട്രിയയിലെ രണ്ടു മലയാളി കുടുംബങ്ങള്‍ ചേര്‍ന്ന കൂട്ടായ്മ .

വിയന്നയില്‍ സ്ഥിരതാമസമാക്കിയ ദന്പതികളായ ബാബു തട്ടില്‍ നടക്കലാനും മേഴ്‌സിയും കുടുംബവും ജോര്‍ജ് കക്കാട്ടും മേഴ്‌സിയുടെയും കുടുംബവും ചേര്‍ന്നാണ് വിയന്നയിലെ 23 മാത് ജില്ലയിലെ സീബന്‍ ഹിര്‍ട്ടന്‍ പള്ളിയുടെ ഹാളില്‍ അഗതികള്‍ക്ക് വിഭവ സമൃദമായ ഒരു നേരത്തെ ഭക്ഷണം നല്‍കിയാണ് ദയ ഫാമിലിയുടെ തുടക്കം.

ഇടവക വികാരി ഡോ. തദൂസ് പിയൂസ്‌തെക് ഈ സംരംഭത്തിന് നന്ദി പറഞ്ഞു. ക്രിസ്തു മതത്തില്‍ നിന്നും പുറത്തേക്കു പോകുവാന്‍ വെമ്പല്‍ കൊള്ളുന്ന ഓസ്ട്രിയന്‍ ജനതക്ക് ഇത് ഒരു പ്രചോദനമാകട്ടെയെന്നു ഡീക്കണ്‍ എറിക് വെര്‍ബര്‍ തന്റെ ആശംസ പ്രസംഗത്തില്‍ പറഞ്ഞു. വാക്കുകള്‍ കൊണ്ട് നോന്പ് ആചരിക്കാതെ സമൂഹത്തിലെ പാവങ്ങള്‍ക്ക് ആശ്വാസം പകരുവാന്‍ എല്ലാവര്ക്കും കഴിയണം.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക