Image

സ്വാശ്രയം: വിദ്യാര്‍ത്ഥി സംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം

Published on 29 June, 2011
സ്വാശ്രയം: വിദ്യാര്‍ത്ഥി സംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിലും ചൊവ്വാഴ്ച എസ്.എഫ്.ഐ പ്രവര്‍ത്തര്‍ക്ക് എതിരെ നടന്ന പൊലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് എസ്.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ അക്രമം. സ്രെകട്ടേറിയറ്റിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതക പ്രയോഗവും നടത്തി.

നിരവധി പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റു. വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് എല്‍ .ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ യൂണിവേഴ്സിറ്റി കോളജിന് മുന്നില്‍ ഇടതു നേതാക്കള്‍ പ്രകടനം നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക