Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ വിവാഹിതര്‍ക്കുള്ള അധിക നികുതി പിന്‍വലിക്കുന്നു

Published on 24 March, 2018
സ്വിറ്റ്‌സര്‍ലന്‍ഡില്‍ വിവാഹിതര്‍ക്കുള്ള അധിക നികുതി പിന്‍വലിക്കുന്നു

ജനീവ: വിവാഹം കഴിച്ചവര്‍ അധിക നികുതി അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇപ്പോഴത്തെ നിയമം അനുസരിച്ച്, വിവാഹം കഴിഞ്ഞാല്‍ ഇരുവരുടെയും വരുമാനം ഒരുമിച്ചു കൂട്ടിയാണ് നികുതി നിശ്ചയിക്കുന്നത്. ഇതോടെ മിക്കവരും നികുതി പരിധിക്കു മുകളിലെത്തുകയും അധിക നികുതി അടയ്ക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു.

അതേസമയം, വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്ന ദന്പതികളുടെ വരുമാനം പ്രത്യേകം പ്രത്യേകം കണക്കാക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് നികുതി പരിധിക്കു താഴെ നിന്നു ഇളവുകള്‍ ഉറപ്പാക്കാന്‍ സാധിക്കുന്നുണ്ട്.

വിവാഹിതരാകും മുന്പു അടച്ചിരുന്നതില്‍നിന്ന് പത്തു ശതമാനത്തില്‍ കൂടുതല്‍ അധിക നികുതി വിവാത്തിനുശേഷം വരാന്‍ പാടില്ലെന്ന നിയന്ത്രണം നിലവിലുണ്ട്. എങ്കിലും പ്രായോഗികമായി, വിവാഹം കഴിക്കുന്‌പോള്‍ അധിക നികുതി എന്നതാണ് മിക്കവരും നേരിടുന്ന യാഥാര്‍ഥ്യം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക