Image

വാഹനപരിശോധനക്കിടെ അപകടത്തില്‍ രണ്ടു മരണം: എസ്.ഐക്ക് സസ്‌പെന്‍ഷന്‍

Published on 25 March, 2018
വാഹനപരിശോധനക്കിടെ അപകടത്തില്‍ രണ്ടു മരണം: എസ്.ഐക്ക് സസ്‌പെന്‍ഷന്‍
ആലപ്പുഴ കഞ്ഞിക്കുഴിയില്‍ പൊലീസ് ജീപ്പ് പിന്തുടര്‍ന്ന് കുറുകെ നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ എസ്.ഐക്ക് സസ്‌പെന്‍ഷന്‍. കുത്തിയതോട് എസ്.ഐ സോമനെയാണ് ആലപ്പുഴ എസ്.പി സസ്‌പെന്‍ഡ് ചെയ്തത്. എസ്.പിയുടെ അന്വേഷണത്തില്‍ എസ്.ഐ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.

മാര്‍ച്ച് 11ന് പുലര്‍ച്ചെ പൊലീസിന്റെ വാഹനപരിശോധനക്കിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ കഞ്ഞിക്കുഴി ഊത്തക്കരച്ചിറ ഷേബുവിന്റെ ഭാര്യ സുമി മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ പാതിരപ്പള്ളി വെളിയില്‍ ബാലന്റെ മകന്‍ വിച്ചു സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചിരുന്നു. പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയെന്ന് ആരോപിച്ചു ഷേബുവും കുടുംബവും സഞ്ചരിച്ച ബൈക്കിന് കുറുകെ പൊലീസ് ജീപ്പ് നിര്‍ത്തുകയായിരുന്നു. ഈ സമയത്ത് എതിരെ വന്ന വിച്ചുവിന്റെ ബൈക്ക് ഷേബുവിന്റെ ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക