Image

വിശപ്പ് രഹിത കേരളം' പദ്ധതി ആലപ്പുഴ പട്ടണത്തിലേക്ക് : മന്ത്രി ഡോ. തോമസ് ഐസക്ക്

Published on 25 March, 2018
വിശപ്പ് രഹിത കേരളം' പദ്ധതി ആലപ്പുഴ പട്ടണത്തിലേക്ക് :  മന്ത്രി ഡോ. തോമസ് ഐസക്ക്
Dr.T.M Thomas Isaac 
'വിശപ്പ് രഹിത കേരളം' പദ്ധതി ആലപ്പുഴ പട്ടണത്തിലേക്ക് കൂടി വ്യാപിച്ചു. ഏതാനും മാസമായി മാരാരിക്കുളം ചേര്‍ത്തല മേഖലയിലാണ് ഈ പ്രവര്‍ത്തനം നടന്നു കൊണ്ടിരുന്നത് . ഇന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ആലപ്പുഴ പട്ടണത്തിലെ അഗതികളുടെയും കിടപ്പുരോഗികളുടെയും വീടുകളിലേക്ക് ഭക്ഷണം വിതരണം ചെയ്തു തുടങ്ങി. ഭക്ഷണം തയ്യാറാക്കി എത്തിക്കുന്നത് സ്‌നേഹജാലകം ഭക്ഷണ ശാലയില്‍ നിന്നാണ് . ഇതിനു സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്‌മെന്റ് വിലയും നല്‍കും. ആലപ്പുഴ പട്ടണത്തില്‍ പൂര്‍ണമായി സര്‍ക്കാര്‍ ധനസഹായം കൊണ്ടായിരിക്കും ഈ പദ്ധതി നടക്കുന്നത് .
ഇതെല്ലാം പരീക്ഷണാടിസ്ഥാനത്തില്‍ ആണ്. ഇതില്‍ നിന്നുള്ള അനുഭവങ്ങള്‍ പരിശോധിച്ച് കൊണ്ടായിരിക്കും വിശപ്പ് രഹിത കേരളം പദ്ധതിക്ക് വേണ്ടി ബജറ്റില്‍ വകയിരുത്തിയിട്ടുള്ള 20 കോടി രൂപ വിനിയോഗിക്കുക .

ഇന്ന് ലളിതമായ ചടങ്ങില്‍ ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍ ആണ് ആദ്യത്തെ പെട്ടി ഭക്ഷണം നിറച്ച പാത്രങ്ങള്‍ അത്തഴക്കൂട്ടം എന്നാ സന്നദ്ധ സംഘടനയ്ക്ക് കൈമാറിയത് . ഇവര്‍ എഴുപത് വീടുകളില്‍ ദിവസം തോറും ഭക്ഷണം എത്തിക്കാന്‍ ആണ് ഏറ്റിട്ടൂള്ളത് . ഇത് പോലെ ആറു സന്നദ്ധ സംഘടനകള്‍ ആണ് ഇപ്പോള്‍ ഭക്ഷണ വിതരണത്തിനായി മുന്നോട്ട് വന്നിട്ടുള്ളത് . എല്ലാ ദിവസവും നിശ്ചിത സമയത്ത് സ്‌നേഹജാലകം വാന്‍ ആറു കേന്ദ്രങ്ങളിലായി ഭക്ഷണം എത്തിക്കും . അവിടെ നിന്ന് ബന്ധപ്പെട്ട സന്നദ്ധ സംഘടനകളുടെ വോളന്ടീയര്‍മാര്‍ ഭക്ഷണം ദിവസവും വീടുകളിലേക്ക് എത്തിക്കും . ഇതിനു സന്നദ്ധ സംഘടനകള്‍ക്ക് പ്രത്യേക ധനസഹായം നല്‍കുന്നതല്ല.

ഒരു വിതരണ കേന്ദ്രമായ ആശ്രമം വാര്‍ഡിലെ ത്രിവേണി വായനശാല കൌണ്‍സിലര്‍ പ്രേമിനൊപ്പം സന്ദര്‍ശിച്ചു. അവിടെ ഭക്ഷണം വിതരണം ചെയ്യാന്‍ എത്തിയിരിക്കുന്നത് ഒരു സംഘം കുടുംബശ്രീ പ്രവര്‍ത്തകര്‍.

ജനകീയ ഭക്ഷണശാലയുടെ ജോലി ഭാരം ഇതോടെ ഗണ്യമായി ഉയര്‍ന്നിട്ടുണ്ട് . ഇത്രയും ഭക്ഷണ പാത്രങ്ങള്‍ കഴുകിവൃത്തിയാക്കി ഭക്ഷണം നിറയ്ക്കുന്നതിന് ആവശ്യമായ സ്ഥല സൗകര്യം ഇല്ലെന്നതാണ് പ്രശ്‌നം . പാത്രങ്ങളില്‍ ഭക്ഷണം നിറയ്ക്കുന്നതിനു ഒരു കണ്‍വെയര്‍ ബെല്‍റ്റ് ചില വിദ്വാന്മാര്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്, ഇത് റെഡിയായാല്‍ കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമാകും . ഇന്നലെ തിരക്ക് ക്രമാതീതീതമായി ഉയരാന്‍ കാരണം ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാരുടെ സമ്മേളനത്തിലേക്ക് 100 ഊണ് ഓര്‍ഡര്‍ ചെയ്തത് കൊണ്ടാണ് . ഇത്തരത്തിലുള്ള കാറ്ററിംഗ് സര്‍വീസും ഭക്ഷണശാല എടുക്കുന്നുണ്ട് . സൗജന്യമായി ഭക്ഷണം കഴിക്കുന്നവരുടെ ചെലവു ഒരു പരിധി വരെ കണ്ടെത്താന്‍ ഇങ്ങനെയുള്ള സംരഭങ്ങള്‍ വഴി ലഭിക്കുന്ന പണത്തില്‍ നിന്നും ക്രോസ് സബ് സിഡി വഴി കഴിയും.

കഴിഞ്ഞയാഴ്ച ഒരു ദിവസം ജനകീയഭക്ഷണശാലയില്‍ ഭക്ഷണം കഴിക്കാന്‍ ഒരു മഹാരാഷ്ട്രക്കാരന്‍ കയറി. കേരളത്തില്‍ സവാളയുടെ മൊത്തക്കച്ചവടം നടത്തുകയാണ് അനില്‍ ഗവാഡ. കാര്യങ്ങള്‍ ഒക്കെ മനസ്സിലാക്കിയ അനില്‍ ജനകീയ ഭക്ഷണശാലയ്ക്ക് വേണ്ട സവാള സ്‌പോണ്‍സര്‍ ചെയ്യാമെന്ന് ഏറ്റിട്ടാണ് ഇറങ്ങിയത്. ആദ്യത്തെ ചാക്ക് ഇന്നലെ കിട്ടി . അത്രയും ചെലവു കുറവ് .

രാത്രി എല്ലാം വൃത്തിയാക്കി കട പൂട്ടാന്‍ ആണ് പ്രയാസം. പലരും കുടുംബമായി വന്നാണ് ഈ പണിയൊക്കെ ചെയ്തു തീര്‍ക്കുന്നത്. കൂട്ടായ്മയുടെ ഒരു രസം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക