കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഫഹാഹീല്‍ സിറ്റി യൂണിറ്റംഗമായിരുന്ന തൃശൂര്‍ ചേലക്കോട്ടുകര സ്വദേശി ജാക്‌സന്റെ മരണാനന്തര ക്ഷേമനിധി തുക സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ നിയമസഭാ സ്പീക്കറുമായ കെ. രാധാകൃഷ്ണന്‍ അദ്ദേഹത്തിന്റെ ഭാര്യ മോളിക്കു കൈമാറി. കല കുവൈത്ത് കലാവിഭാഗം സെക്രട്ടറി രഹില്‍ കെ.മോഹന്‍ദാസിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍, മൂസ്‌പെറ്റ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി. ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിച്ചു.
സിപിഎം തൃശൂര്‍ ഏരിയ സെക്രട്ടറി കെ.രവീന്ദ്രന്‍, മാര്‍ അപ്രേം പള്ളിവികാരി റവ.ഫാ: ഡേവിസ് താലോക്കാരന്‍, കല ട്രസ്റ്റ് എക്‌സി.അംഗം ദിവാകരന്‍ വാര്യര്‍, തളിക്കുളം ബ്ലോക്ക് ആരോഗ്യവിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുലേഖ ജമാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. അമ്പിളി രഹില്‍, ജമാല്‍, മോഹനന്‍, ജാക്‌സന്റെ മാതാവ് മറിയാമ്മ, മക്കള്‍ അലീന, അലന്‍ തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സിപിഎം ശക്തന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.എം റോയ് സ്വാഗതവും സിപിഎം ചേലക്കോട്ടുകര ബ്രാഞ്ച് സെക്രട്ടറി ഇ.കെ.ഹരിദാസ് ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജാക്‌സണ്‍ ജനുവരിയിലാണ് നിര്യാതനായത്.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍