Image

വടക്കു ഭാഗത്തേയ്ക്കു പോകുന്ന യാത്രക്കാര്‍ കുടുംബശ്രീ ഭക്ഷണശാലയില്‍ കയറി എന്റെ പേരു പറഞ്ഞാല്‍ മതി: കൊതിപ്പിക്കുന്ന പോസ്റ്റുമായി ജോയി മാത്യു

Published on 25 March, 2018
വടക്കു ഭാഗത്തേയ്ക്കു പോകുന്ന യാത്രക്കാര്‍ കുടുംബശ്രീ ഭക്ഷണശാലയില്‍ കയറി എന്റെ പേരു പറഞ്ഞാല്‍ മതി:  കൊതിപ്പിക്കുന്ന പോസ്റ്റുമായി ജോയി മാത്യു

പാതയോരങ്ങളിലെ ബന്ധു വീടുകള്‍ എന്ന പേരില്‍ നടന്‍ ജോയി മാത്യു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തളിപ്പറമ്പിലേയ്ക്കുള്ള യാത്രയില്‍ കൊയ്‌ലാണ്ടിയി കഴിഞ്ഞു കൊല്ലത്ത് എത്തിയപ്പോള്‍ ചായ കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ഉണ്ടായ അനുഭവമാണ് ജോയി മാത്യൂ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചിരിക്കുന്നത്. ആ കുറിപ്പ് ഇങ്ങനെ

പാതയോരങ്ങളിലെ ബന്ധുവീടുകള്‍തളിപ്പറബിലേക്കുള്ള യാത്രയില്‍ ഞങ്ങള്‍ ആറുപേര്‍ കൊയിലാണ്ടി കഴിഞ്ഞ് കൊല്ലത്ത് എത്തിയപ്പോള്‍ ഒരോ ചായകുടിക്കാന്‍ ഇറങ്ങി. അപ്പോഴാണു പൊരിച്ച അയലയുടെ മണം മൂക്കിലേക്ക് ഇടിച്ചു കയറിയത്. ഒരു രക്ഷയുമില്ല ,ചായക്ക് കടിയായി അയല പൊരിച്ചത് വന്നു എന്നാപ്പിന്നെ കപ്പയും വന്നോട്ടെയെന്ന് ജോസിയപ്പാപ്പന്‍ 

അഷ്രഫ് വടക്കേക്കാട് അടുക്കളയിലേക്കെത്തി നോക്കിയിട്ട് പറഞ്ഞു അമ്മിയിലാ അരയ്ക്കുന്നത് ,എന്നാ മത്തി മുളകിട്ടതും പുട്ടും ഗിരീഷിനു  പൂരിയും ബാജിയും ഗോവിന്ദിനു മത്തിപൊരിച്ചത് വേറെ അടുക്കളയില്‍ നിന്നും ഒരശരീരി വന്നു ചൂട് കഞ്ഞിയും പയറുമുണ്ട് ,എടുക്കട്ടെ. സ്വതേ കഞ്ഞികളായ ഞങ്ങള്‍ ഒറ്റ ശബ്ദത്തില്‍ വേണ്ടെന്ന് പറഞ്ഞു അടുത്തിരിക്കുന്ന അപരിചിതന്‍ പറഞ്ഞു 'ഈടത്തെ കഞ്ഞിയാ പഷ്ട് ' കുശാലായ ഭക്ഷണശേഷം എങ്ങിനെകൂട്ടിയിട്ടും ആറുപേര്‍ കഴിച്ചിട്ടും കണക്കുകള്‍ ഇരുനൂറ്റബത് കവിയുന്നില്ല

പൈസകൊടുത്ത് പുറത്തിറങ്ങാന്‍ നേരം ഹോട്ടല്‍ നടത്തിപ്പുകാരികളില്‍ ഒരാള്‍ ഇറങ്ങി വന്നു  േചോദിച്ചത്‌കേട്ട്  ഞങ്ങള്‍ ഞെട്ടി' ഉച്ചക്ക് ഊണിനു ഉണ്ടാവ്വോ' ആദ്യമായി ഹോട്ടല്‍ ബന്ധുവീടായി തോന്നിയ അനുഭവം നമിച്ചു പോയി പെങ്ങമ്മാരെ കാറില്‍കയറുംബോള്‍ അയല്‍പക്കത്തെ കാരണവര്‍ ശങ്കരേട്ടന്‍ വന്നു കൈതന്നുകൊണ്ടു പറഞ്ഞു പിന്നെ ഈ വഴിക്കൊന്നും കണ്ടില്ലല്ലൊ അപ്പോഴാണൂ ഞാനോര്‍ത്തത് ഒരു വര്‍ഷം മുബ് നേരെ മുബിലുള്ള കുട്ടികളുടെ പാര്‍ക്ക് ഞാനാണു ഉദ്ഘാടനം ചെയ്തത് നിരത്തില്‍ നിന്നും നോക്കിയാല്‍ അവിടെ എന്റെ പേരെഴുതി വെച്ച ശിലാഫലകവും ഉണ്ട്. 

അതിനാല്‍ വടക്ക് ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ കൊയിലാണ്ടി കൊല്ലം ചിറ കഴിഞ്ഞാല്‍ കുട്ടികളുടെ പാര്‍ക്കില്‍ കയറി ശിലാഫലകം തൊഴുത് ശേഷം  നേരെ എതിര്‍ വശത്തുള്ള പെണ്ണുങ്ങള്‍ മാത്രം കഴിഞ്ഞ പതിനെട്ട് വര്‍ഷമായി നടത്തിവരുന്ന കുടുംബശ്രീ ഭക്ഷണശാലയില്‍ കയറി ഭക്ഷണം കഴിച്ച് എന്റെ പേരു പറഞ്ഞാല്‍ മതി. രുചികരമായതും കലര്‍പ്പുകളില്ലാത്തതുമായ സ്‌നേഹവും ഭക്ഷണവും ആവോളം ലഭിക്കും. ശ്രദ്ധിക്കുക: എന്റെ പേരില്‍ ഭക്ഷണം സൗജന്യം ലഭിക്കുന്നതല്ല പക്ഷേ പണം ഭക്ഷണശേഷം കോടുത്താല്‍ മതി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക