Image

റാങ്ക് നേട്ടത്തില്‍ നടി ഗൗതമി'

Published on 25 March, 2018
റാങ്ക് നേട്ടത്തില്‍ നടി ഗൗതമി'

നടി ഗൗതമിക്കു റാങ്ക് നേട്ടം. ദുല്‍ക്കഖറിനൊപ്പം സെക്കന്‍ഡ് ഷോയിലും ഡയമണ്ട് നെക്ലേസില്‍ ഫഹദിനൊപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത താരമാണു ഗൗതമി നായര്‍. ഇടയ്ക്കു പഠനത്തിനു വേണ്ടി സിനിമയ്ക്ക് അവധി നല്‍കിരുന്നു

ഇപ്പോഴിത പരീക്ഷയില്‍ മികച്ച നേട്ടം കരസ്ഥമാക്കിരിക്കുകയാണ് ഗൗതമി. കേരള സര്‍വകലാശലയില്‍ എം എസ് സി സൈക്കോളജിയില്‍ ഗൗതമിക്കു രണ്ടാം റാങ്ക് ലഭിച്ചു. തിരുവനന്തപുരം വഴുതക്കാട് ഗവ. വിമന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണു ഗൗതമി

1800 ല്‍ 1456 മാര്‍ക്കു നേടിയാണു ഗൗതമി റാങ്ക് നേടിരിക്കുന്നത്. ഇതേ കോളേജിലെ തന്നെ കൃപ ദിന മാത്യൂനാണ് ഒന്നാം റാങ്ക്. ആദ്യ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണു ഗൗതമിയുടെ ഭര്‍ത്താവ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക