Image

ഫെയ്‌സ്ബുക്കിന്റെ സക്കര്‍ബര്‍ഗ് 'സോറി' പറഞ്ഞു പത്രപരസ്യവുമായി രംഗത്ത്

Published on 25 March, 2018
ഫെയ്‌സ്ബുക്കിന്റെ സക്കര്‍ബര്‍ഗ് 'സോറി' പറഞ്ഞു പത്രപരസ്യവുമായി രംഗത്ത്
ന്യു യോര്‍ക്ക്: ഓഹരി വില 14 ശതമാനം കണ്ടു കുറയുകയും സ്വന്തം ആസ്തി 10 ബില്യന്‍ കുറയുകയും ചെയ്തതോടെ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് സോറി പറഞ്ഞു പത്രപരസ്യങ്ങളുമായി രംഗത്ത്.
ന്യു യോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ എന്നിവയിലും ബ്രിട്ടനിലെ ആറു പത്രങ്ങളിലുമാണു സക്കര്‍ബര്‍ഗ് ക്ഷമ ചോദിച്ച് ഫുള്‍ പേജ് പരസ്യം നല്‍കിയത്.
ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ വ്യക്തിപരമായ വിവരങ്ങള്‍ മറ്റു സ്ഥാപനങ്ങള്‍ ചോര്‍ത്താനിടയാക്കിയ്ത് കമ്പനിയിലര്‍പ്പിച്ച വിശ്വാസത്തെ ദുരുപയോഗപ്പെടുത്തുകയായിരുന്നുവെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ നടപടി എടുക്കാതിരുന്നതില്‍ ഖേദമുണ്ടെന്നുമാണു പരസ്യത്തിന്റെ സാരം. നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കു ബാധ്യതയുണ്ട്. അതിനു ഞങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍ ഞങ്ങള്‍ അത് അര്‍ഹിക്കുന്നുമില്ല-പരസ്യം ചുണ്ടിക്കാട്ടി.
ഫെയ്‌സ്ബുക്കിലെ 50 മില്യന്‍ ഉപ്യോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങളാണു കെയിംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഒരു പ്രൊഫസര്‍ ഒരു ആപ്പ് ഉപയോഗിച്ച് ചോര്‍ത്തിയത്. പിന്നീടത് കെയിംബ്രിഡ്ജ് അനലിറ്റിക്ക എന്ന സ്ഥാപനത്തിനു പണത്തിനു വിറ്റു. ആ ഡാറ്റായില്‍ ഓരൊ വ്യകതിയുടെയും ഇഷ്ടാനിഷടങ്ങളും അഭിപ്രായങ്ങളുമെല്ലാം ക്രുത്രിമ ബുദ്ധി കൊണ്ട് അപഗ്രഥിച്ചു. അങ്ങനെ കിട്ടിയ വിവരങ്ങള്‍ പ്രസിഡന്റ് ട്രമ്പിനെ തെരെഞ്ഞെടുക്കുന്നതിനുള്ള പരസ്യങ്ങള്‍ ആരെ ലക്ഷ്യമിടണമെന്നതിനുഉപയോഗിച്ചു.
ഈ വിവരം പുറത്തു വന്നതോടെ ഫെയ്‌സ്ബുക്കിന്റെ ഓഹരി വില 14 ശതമാനം കുറഞ്ഞു. ഓഹരി വിലയില്‍ 75 ബില്യന്‍ നഷടം. സക്കര്‍ബര്‍ഗിനു 10 ബില്യന്‍ പോയി. ഫെയ്‌സ്ബുക്കിലെ 17 ശതമാനം ഓഹരിയും സക്കര്‍ബര്‍ഗിന്റേതാണ്. മറ്റു 500 വങ്കിട നിക്ഷേപര്‍ക്കും വലിയ തോതില്‍ നഷ്ടം.
ഇതിനിടയില്‍ ഫെയ്‌സ്ബുക്ക് ഉപേക്ഷിക്കാനുള്ള കാമ്പെയ്നും ശക്തമായിട്ടുണ്ട്.
ഈ പശ്ച്ചാത്തലഠിലാനു സക്കര്‍ബര്‍ഗ് ക്ഷമ ചോദിച്ചു രംഗത്തു വന്നത്
ഡേറ്റാ ചോര്‍ത്തല്‍ വാര്‍ത്ത പുറത്തുവന്നതോടെ ബ്ലൂംബെര്‍ഗ് കോടീശ്വരന്‍മാരുടെ പട്ടികയില്‍ സക്കര്‍ബര്‍ഗ് ഏഴാം സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടു.
ഉപയോക്താക്കളുടെ വിവരം എങ്ങനെ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ കൈയ്യിലെത്തി എന്നതിനെപറ്റി കോങ്ങ്രഷണല്‍ കമ്മിറ്റിക്കു വിശദീകരണം നല്‍കാന്‍ സക്കര്‍ബര്‍ഗിനൊടാവശ്യപ്പെട്ടിട്ടുണ്ട്.
രണ്ടു സെനറ്റര്‍മാര്‍ഫെഡറല്‍ ട്രേഡ് കമ്മിഷനോട് മറ്റു കമ്പനികളും നിയമം ലംഘിച്ച് ഡേറ്റാ ശേഖരണം നടത്തിയിട്ടുണ്ടോ എന്നു പരിശോധിക്കാനുംആവശ്യപ്പെട്ടിട്ടുണ്ട്.
സക്കര്‍ബര്‍ഗ് കഴിഞ്ഞ ബുധനാഴ്ച ക്ഷമാപണവുമായി എത്തിയിരുന്നു.എന്നാല്‍, ആ ക്ഷമാപണം നിക്ഷേപകരുടെയും പരസ്യക്കാരുടെയും വിശ്വാസം പിടിച്ചുപറ്റിയില്ലെന്നു കണ്ടാണു പത്ര പരസ്യവുമായി വന്നിരിക്കുന്നത് . ഇലക്ട്രിക് കാര്‍ നിര്‍മാതക്കളായ ടെസ്ലയുടെയും കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്‌പെയ്‌സ് എക്‌സിന്റെയും 26 ലക്ഷത്തിലധികം ഫോളോവേഴ്‌സ് വീതമുള്ള രണ്ടു ഫെയ്‌സ്ബുക് പേജുകള്‍ ഡിലീറ്റു ചെയ്തു. ലോകമെമ്പാടും ഇത്തരം പ്രതിഷേധ പ്രകടനങ്ങളും ഫെയ്‌സ്ബുക്ക് ഡിലീറ്റു ചെയ്യലുംനടക്കുന്നുണ്ട്.
വ്യക്തികളുടെ ഡേറ്റ ഖനനം ചെയ്യലില്‍ ഗൂഗിളും ഫെയ്‌സ്ബുക്കും ആണു മുന്‍പിലുള്ളത്. ലോക ചരിത്രത്തില്‍ ആര്‍ക്കും സാധിക്കാത്ത വിധത്തില്‍, അവര്‍ കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ ഇത്തരം ഡേറ്റ ശേഖരിക്കുകയും അപഗ്രഥിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നു. ഓരോ ഉപയോക്താവിനെയും കുറിച്ചുള്ള വിശദവും സങ്കീര്‍ണ്ണവുമായ പ്രൊഫൈലുകള്‍ സൂക്ഷിക്കാനള്ള കഴിവ് ഫെയ്‌സ്ബുക്കിനുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇത്തരം കമ്പനികളുടെ കൈയ്യിലുള്ള വിവരങ്ങള്‍ ആര്‍ക്കു വേണമെങ്കിലും കൈമാറ്റം ചെയ്യപ്പെടുകയോ എല്ലാക്കാലത്തേക്കുമായി സൂക്ഷിക്കപ്പെടുകയോ ചെയ്യാം. ഒരു രാജ്യത്തിനും നിയന്ത്രണമില്ലാത്ത ഇത്തരം കമ്പനികള്‍ നാള്‍ക്കുനാള്‍ അവരുടെ നിയമങ്ങള്‍ തങ്ങള്‍ക്കു നേട്ടം കിട്ടുന്ന രീതിയില്‍ മാറ്റുകയും ചെയ്യുന്നുണ്ട്.
Join WhatsApp News
fresh news 2018-03-26 14:31:11

1] Attorney generals from 40 states are demanding answers from Facebook. FB will be charged with millions of wire fraud.

2] A top fun raiser for trump received millions from United Arab Emirates.

3] Israeli PM is charged with 4 corruption charges.

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക