Image

സര്‍വീസിലുളള അധ്യാപകരെ യോഗ്യതാ പരീക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി മന്ത്രി

Published on 20 March, 2012
സര്‍വീസിലുളള അധ്യാപകരെ യോഗ്യതാ പരീക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി മന്ത്രി
തിരുവനന്തപുരം: യോഗ്യതാ പരീക്ഷയില്‍ പാസാകണമെന്ന നിബന്ധനയില്‍ നിന്ന് സര്‍വീസിലുള്ള അധ്യാപകരെ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്‌ടെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് മറുപടി ലഭിക്കുന്ന മുറയ്ക്ക് ഇതിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്‌ടെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ലോകായുക്ത വിധി നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ് ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 102 സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് എന്‍ഒസി നല്‍കിയതായും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക