Image

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത്‌ എന്തിനെന്ന്‌ ഹൈക്കോടതി

Published on 26 March, 2018
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത്‌ എന്തിനെന്ന്‌ ഹൈക്കോടതി


കൊച്ചി: നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത്‌ എന്തിനെന്ന്‌ ഹൈക്കോടതി.നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട്‌ ദിലീപ്‌ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ്‌ കോടതി ഇക്കാര്യം ചോദിച്ചത്‌. അങ്കമാലി കോടതിയില്‍ വെച്ച്‌ പ്രതിഭാഗത്തെ ദൃശ്യങ്ങള്‍ കാണാന്‍ അനുവദിച്ചതല്ലേ എന്നും കോടതി ചോദിച്ചു.ദിലീപിന്റെ ആവശ്യം ക്രൂരമാണെന്ന്‌ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

നടനും കേസിലെ എട്ടാം പ്രതിയുമാണ്‌ ദിലീപ്‌യുവനടിക്കെതിരായ ആക്രമണത്തില്‍ കൂട്ടമാനഭംഗമാണ്‌ നടന്നതെന്നും നടിയെ ആക്രമിച്ച്‌ നീലച്ചിത്രം പകര്‍ത്താനായിരുന്നു പ്രതികളുടെ ശ്രമമെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത്‌ ക്രൂരമാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.ദിലീപ്‌ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത്‌ മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കാന്‍ വേണ്ടിയാണെന്നും പ്രോസിക്യുഷന്‍ വാദിച്ചു.

അതേസമയം, ദൃശ്യങ്ങള്‍ എഡിറ്റ്‌ ചെയ്‌തതായി സംശയിക്കുന്നുണ്ടെന്നും ഇക്കാര്യം പരിശോധിക്കാനാണ്‌ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളിലെ സ്‌ത്രീശബ്ദവും പുരുഷ ശബ്ദങ്ങളും തമ്മിലുള്ള തീവ്രതയില്‍ വ്യത്യാസമുണ്ട്‌. ഇതുസംബന്ധിച്ച വിവരങ്ങള്‍ പോലീസ്‌ മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.

ദൃശ്യങ്ങളുടെ പകര്‍പ്പിനായി അങ്കമാലി കോടതിയെയാണു ദിലീപ്‌ ആദ്യം സമീപിച്ചത്‌. കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡും ശബ്ദരേഖയും കിട്ടിയില്ലെങ്കില്‍ വിചാരണ ഏകപക്ഷീയമാകുമെന്നാണു ദിലീപിന്റെ വാദം. ദൃശ്യങ്ങളിലെ സ്‌ത്രീ ശബ്ദം സംശയാസ്‌പദമാണെന്നും ദിലീപ്‌ വാദിക്കുന്നു.

ദൃശ്യങ്ങള്‍ പ്രതിയ്‌ക്ക്‌ നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലും ശക്തമായി എതിര്‍ത്തിട്ടുണ്ട്‌. പ്രതിയ്‌ക്ക്‌ തെളിവുകള്‍ നല്‍കണമെന്ന്‌ ക്രിമിനല്‍ ചട്ടം നിര്‍ദേശിക്കുന്നുണ്ടെങ്കിലും ഈ കേസില്‍ പ്രത്യേക സാഹചര്യമാണ്‌ നിലനില്‍ക്കുന്നതെന്ന്‌ പ്രോസിക്യൂഷന്‍ വാദിക്കുന്നു.
Join WhatsApp News
Boby Varghese 2018-03-27 06:53:06
Hello high court, Dilip is entitled to get a copy of the tape. Because of some pre-conceived prejudice, you are questioning his citizen rights. This tape is altered. Once altered, it becomes fake. Dilip's future should not be decided with a fake evidence.Just like any other defendant, Dilip must get a copy this evidence.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക