Image

മാര്‍ത്താണ്ഡം കായലിലെ തൂണുകള്‍ തോമസ് ചാണ്ടി പൊളിച്ചുമാറ്റി, സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം

Published on 26 March, 2018
മാര്‍ത്താണ്ഡം കായലിലെ തൂണുകള്‍ തോമസ് ചാണ്ടി പൊളിച്ചുമാറ്റി, സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം
മാര്‍ത്താണ്ഡം കായലിലെ അനധികൃത നിര്‍മ്മാണങ്ങള്‍ തോമസ് ചാണ്ടിയുടെ കമ്പനി പൊളിച്ചുമാറ്റി. നാലേക്കറിലേറെ സ്ഥലത്തായി സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് തൂണുകള്‍ കഴിഞ്ഞ ദിവസം രാത്രി കമ്പനി പൊളിച്ചു മാറ്റുകയായിരുന്നു. ഇവിടെ മണ്ണിട്ട് നികത്തിയ പാടം പൂര്‍വസ്ഥിതിയിലാക്കാനും ഇതിനോടകം തോമസ് ചാണ്ടി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം, തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്‍കം ടാക്‌സ് വിജിലന്‍സിന്റെ ഉത്തരവ്. ആദായനികുതി വകുപ്പ് വിജിലന്‍സ് വിഭാഗത്തിന്റെതാണ് ഉത്തരവ്. കൊച്ചി യൂണിറ്റിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം. ഈ മാസം 16നാണ് ഉത്തരവ് പുറത്തിറങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വെളിപ്പെടുത്താത്ത 150 കോടി രൂപയുടെ സ്വത്തിനെ കുറിച്ച് അന്വേിക്കണമെന്ന തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക