Image

കീഴാറ്റൂര്‍ ബിജെപി ഏറ്റെടുക്കാനൊരുങ്ങുന്നു, മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക്, ഗഡ്ഗരിയുമായി ചര്‍ച്ച

Published on 26 March, 2018
കീഴാറ്റൂര്‍ ബിജെപി ഏറ്റെടുക്കാനൊരുങ്ങുന്നു, മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക്, ഗഡ്ഗരിയുമായി ചര്‍ച്ച
കീഴാറ്റൂര്‍ സമരഭൂമിയിലേക്ക് ബിജെപിയുടെ കടന്നുവരവ്. സമരം ബിജെപി ഏറ്റെടുക്കുന്നതായി സംസ്ഥാന സെക്രട്ടറി പി. ഗോപാലകൃഷ്ണനാണ് പ്രഖ്യാപിച്ചത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച ഡല്‍ഹിയില്‍ എത്തിയാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. കീഴാറ്റൂരില്‍ മേല്‍പ്പാത നിര്‍മിക്കുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തുന്നത്. 

കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരേ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കിയതോടെ സര്‍ക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ക്കായുള്ള ശ്രമത്തിലാണ്. മേല്‍പ്പാലം ഉള്‍പ്പെടെയുള്ള ബദല്‍ മാര്‍ഗങ്ങള്‍ക്കാണ് സര്‍ക്കാര്‍ നീക്കം. 

കഴിഞ്ഞ ദിവസം കീഴാറ്റൂരില്‍ മേല്‍പ്പാത നിര്‍മാണത്തിന് സാധ്യത തേടി മന്ത്രി ജി. സുധാകരന്‍ നിതിന്‍ ഗഡ്കരിക്കു കത്തയച്ചിരുന്നു. കൃഷി ഭൂമി നഷ്ടപ്പെടാതെ ദേശീയപാത വികസനം സാധ്യമാകുമോയെന്ന് ആരാഞ്ഞാണ് കത്തയത്.

കീഴാറ്റൂര്‍ വിഷയത്തിലെ യുഡിഎഫ് നിലപാട് സംസ്ഥാന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം പ്രഖ്യാപിക്കും. കീഴാറ്റൂര്‍ സമരത്തോട് യുഡിഎഫ് അനുഭാവപൂര്‍വമുള്ള നിലപാടാണ് സ്വീകരിച്ചതെന്നും സതീശന്‍ പാച്ചേനി പറഞ്ഞു. കീഴാറ്റൂര്‍ സമരത്തില്‍ സിപിഐയുടെ പിന്തുണ വയല്‍ക്കിളികള്‍ക്കാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി. സന്തോഷ്‌കുമാര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക