Image

മൊട്ടതലച്ചിയായി ലെന, പുതിയ മേക്കോവര്‍ അടിപൊളി

Published on 26 March, 2018
മൊട്ടതലച്ചിയായി ലെന, പുതിയ മേക്കോവര്‍ അടിപൊളി
തലമൊട്ടയടിച്ച് അതില്‍ മഞ്ഞള് തേച്ച് നിലത്ത് കുത്തിയിരിക്കുന്ന ലെനയുടെ ചിത്രം വൈറലായി. പുതിയ മേക്കോവറിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സിനിമയുടെ ഭാഗമായാണ് ലെന തല മൊട്ടയടിച്ചതെന്നു കരുതുന്നു. പളനിയില്‍ നിന്നുമായിരുന്നു നടിയുടെ ഈ സാഹസികത. ഒറ്റ നോട്ടത്തില്‍ തന്നെ പ്രേക്ഷകരെ ഞെട്ടിച്ച ലുക്കായിരുന്നു അത്. പുതിയ സിനിമയ്ക്ക് വേണ്ടിയാണോ അതോ പളനിയില്‍ എന്തെങ്കിലും നേര്‍ച്ച ഉണ്ടായിരുന്നോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.
വീണ്ടും അതേ ലുക്കില്‍ തന്നെ ലെന പുതിയ മറ്റൊരു ഫോട്ടോ കൂടി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. ലെന ഫോട്ടോ പുറത്ത് വിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അത് ആരാധകര്‍ ഏറ്റെടുത്തു. ഇന്‍സ്റ്റാഗ്രാമിലെ ഫോട്ടോയ്ക്ക് താഴെ പുതിയ മേക്കോവറിന്റെ ലക്ഷ്യം എന്താണെന്ന് അറിയാന്‍ ആരാധകര്‍ നിരവധി കമന്റുകളാണ് ഇട്ട് കൊണ്ടിരിക്കുന്നത്.

ലെനയുടെ ഈ വര്‍ഷം റിലീസിനെത്തിയ രണ്ട് സിനിമകളായിരുന്നു ഉണ്ടായിരുന്നത്. താരപുത്രന്‍ പ്രണവിന്റെ അമ്മ വേഷത്തില്‍ ആദി എന്ന സിനിമയിലും ഇപ്പോള്‍ പുറത്തിറങ്ങിയ ഉണ്ണി മുകുന്ദന്റെ ഇര എന്ന സിനിമയായിരുന്നു ലെനയുടെ അവസാനമിറങ്ങിയ സിനിമ.
മൊട്ടതലച്ചിയായി ലെന, പുതിയ മേക്കോവര്‍ അടിപൊളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക