വിദേശികളെ തട്ടിക്കൊണ്ടുപോയ സംഭവം: ആഭ്യന്തരസുരക്ഷയിലെ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി
Published on 20 March, 2012
ന്യൂഡല്‍ഹി: ഒറീസയില്‍ വിദേശികളെ
മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സംഭവം ആഭ്യന്തര സുരക്ഷയിലെ
വെല്ലുവിളിയാണ് സൂചിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി. രാജ്യസഭയില്‍
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു
പ്രധാനമന്ത്രി.
ദേശീയ ഭീകരവിരുദ്ധകേന്ദ്രം പോലുള്ള നടപടികളുടെ
ആവശ്യകതയിലേക്കാണ് ഈ സംഭവം വിരല്‍ചൂണ്ടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
നക്‌സലിസവും ഇടത് തീവ്രവാദവും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയില്‍
എത്രത്തോളം വെല്ലുവിളി ഉയര്‍ത്തുന്നുവെന്നതിന്റെ തെളിവാണ് ഈ സംഭവമെന്നും
പ്രധാനമന്ത്രി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല