Image

ശ്രീവിദ്യയുടെ ഫഌറ്റ് ലേലത്തില്‍ വില്‍ക്കാനുള്ള ആദായനികുതി വകുപ്പിന്റെ നീക്കം നടന്നില്ല,രണ്ടു മാസത്തിനു ശേഷം തുക കുറച്ച് വീണ്ടും ലേലം

Published on 27 March, 2018
ശ്രീവിദ്യയുടെ ഫഌറ്റ് ലേലത്തില്‍ വില്‍ക്കാനുള്ള ആദായനികുതി വകുപ്പിന്റെ നീക്കം നടന്നില്ല,രണ്ടു മാസത്തിനു ശേഷം തുക കുറച്ച് വീണ്ടും ലേലം
അന്തരിച്ച നടി ശ്രീവിദ്യയുടെ ഫഌറ്റ് ലേലത്തില്‍ വില്‍ക്കാനുള്ള ആദായനികുതി വകുപ്പിന്റെ നീക്കം പാളി.1.14 കോടി രൂപ അടിസ്ഥാനവില നിശ്ചയിച്ച് നടത്തിയ ലേലത്തില്‍ പങ്കെടുക്കാന്‍ ആരും എത്താതെ വന്നതോടെ രണ്ടു മാസത്തിനു ശേഷം തുക കുറച്ച് വീണ്ടും ലേലം നടത്താനാണ് നീക്കം .ശ്രീവിദ്യയുടെ 1996 മുതലുള്ള ആദായനികുതി കുടിശികയും പലിശയുമായി 45 ലക്ഷം രൂപ ഈടാക്കാനാണ് അഭിരാമപുരം സുബ്രഹ്മണ്യം സ്ട്രീറ്റിലെ ഫഌറ്റ് ലേലത്തിനു വച്ചത്. 

കുടിശിക ഈടാക്കിയ ശേഷം ബാക്കി തുക ശ്രീവിദ്യയുടെ സ്വത്തുക്കളുടെ നടത്തിപ്പ് അവകാശമുള്ള കെ.ബി. ഗണേശ്കുമാര്‍ എംഎല്‍എയ്ക്കു കൈമാറാനാണു ആദായ നികുതി വകുപ്പിന്റെ തീരുമാനം.
ശ്രീവിദ്യയുടെ മരണശേഷം 2006ലാണു ഫഌറ്റ് ആദായനികുതി വകുപ്പ് ഏറ്റെടുത്തത്.ഇപ്പോള്‍ മാസവാടകയായ 13,000 രൂപ ആദായ നികുതി വകുപ്പിനാണ് നല്‍കുന്നത്.

ശ്രീവിദ്യയുടെ പേരിലുള്ള 45 ലക്ഷം രൂപ ആദായ നികുതി കുടിശിഖ ഈടാക്കുന്നതിനാണ് ഫ്‌ളാറ്റ് ലേലം ചെയ്യുന്നത്. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ സൂക്ഷിപ്പുകാരനായ നടന്‍ ഗണേശിന്റെ അനുമതിയോടെയാണ് ഫ്‌ളാറ്റ് ലേലത്തിന് വച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക