Image

അനധികൃത സ്വത്ത് സമ്പാദനം: കെ.ബാബുവിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

Published on 27 March, 2018
അനധികൃത സ്വത്ത് സമ്പാദനം: കെ.ബാബുവിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി. കെ. ബാബുവിനെതിരേ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ബാബുവിന് വരവിനെക്കാള്‍ 45 ശതമാനം അധികം സ്വത്ത് കണ്ടെത്തിയതായാണ് സൂചന. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ബാബുവിനെതിരേ കേസെടുത്തത്.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് ബാബു നല്‍കിയിരിക്കുന്ന വിശദീകരണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. ബാബുവിന്റെ ഭാര്യ ഗീതയുടെ പേരില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിന്റെ കണക്ക് സംബന്ധിച്ചും മകളുടെ ഭര്‍ത്താവിന്റെ പേരിലുള്ള സ്വത്തുകള്‍ സംബന്ധിച്ചും വിശദീകരണം നല്‍കാനും ബാബുവിന് സാധിച്ചിരുന്നില്ല.

മന്ത്രിയായിരുന്ന കാലത്തെ ടിഎ, ഡിഎ ഭാര്യമാതാവ് നല്‍കിയ ആസ്തിവകകള്‍ എന്നിവ സമ്പാദ്യമായി കണക്കാക്കണമെന്ന് വിജിലന്‍സില്‍ മൊഴി നല്‍കുന്ന സമയത്ത് ബാബു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവ മുഴുവന്‍ സമ്പാദ്യമായി കാണാനാകില്ലെന്ന് വിജിലന്‍സ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക