Image

പാലക്കാട്ട് പടക്കശാലയില്‍ പൊട്ടിത്തെറി; പത്ത് പേര്‍ക്ക് പരിക്ക്

Published on 27 March, 2018
പാലക്കാട്ട് പടക്കശാലയില്‍ പൊട്ടിത്തെറി; പത്ത് പേര്‍ക്ക് പരിക്ക്
വണ്ടിത്താവളത്ത് ക്ഷേത്ര ഉത്സവത്തിനിടെ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേര്‍ കുട്ടികളാണ്. ഇവരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടമുണ്ടായത്. പാണ്ടിത്താവളത്തെ ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തോട് അനുബന്ധിച്ച് പ്രദേശത്ത് പടക്കപ്പുര തയാറാക്കിയിരുന്നു. ഇതിന് സമീപം കുട്ടികള്‍ ഓലപ്പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് പടക്കപ്പുര കത്തിയമര്‍ന്നു.

പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക