Image

പ്രമുഖ സീരിയല്‍ നടന്‍ കരണ്‍ പരഞ്‌ജപ്പേ മരിച്ച നിലയില്‍

Published on 27 March, 2018
പ്രമുഖ സീരിയല്‍ നടന്‍ കരണ്‍ പരഞ്‌ജപ്പേ മരിച്ച നിലയില്‍

പ്രമുഖ സീരിയല്‍ നടന്‍ കരണ്‍ പരഞ്‌ജപ്പേ മരിച്ച നിലയില്‍. 26 കാരനായ കരണ്‍ പരഞ്‌ജപ്പേ ബോളിവുഡ്‌ സീരിയലിലെ നടനാണ്‌. മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്‌ചയാണ്‌ മരിച്ച നിലയില്‍ കണ്ടത്‌.

എന്നാല്‍, മരണകാരണം വ്യക്തമല്ല. സഹതാരങ്ങള്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ മരണ വാര്‍ത്ത അറിയിക്കുകയും അനുശോചിക്കുകയും ചെയ്‌തു. പെട്ടെന്നുള്ള മരണം സീരിയല്‍ ലോകത്തെ ഏറെ ഞെട്ടിച്ചിരിക്കുകയാണ്‌

ഒട്ടേറെ സീരിയലില്‍ അഭിനയിച്ചിട്ടുണ്ട്‌ കരണ്‍. ദില്‍ മില്‍ ഗയെ എന്ന പരമ്പരയിലെ ജിഗ്‌നേഷ്‌ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. ശ്രീദേവിയുടെ മരണവാര്‍ത്തയ്‌ക്കുശേഷം ബോളിവുഡ്‌ ലോകത്തുനിന്ന്‌ കേട്ട ദുഃഖവാര്‍ത്തയാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക