Image

നിയമസഭ സമ്മേളനത്തിനായി എംഎല്‍എമാര്‍ക്ക് വിമാനത്തില്‍ വരാം, ശമ്പളം കൂട്ടാനുള്ള ബില്‍ പാസ്സാക്കി

Published on 27 March, 2018
നിയമസഭ സമ്മേളനത്തിനായി എംഎല്‍എമാര്‍ക്ക് വിമാനത്തില്‍ വരാം, ശമ്പളം കൂട്ടാനുള്ള ബില്‍ പാസ്സാക്കി
നിയമസഭ സമ്മേളനത്തിനായി എംഎല്‍എമാര്‍ക്ക് വിമാനത്തില്‍ വരാം. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കൂട്ടാനുള്ള ബില്ല് പാസാക്കുകയും ചെയ്തു.
പ്രതിവര്‍ഷം 50000 രൂപയുടെ വിമാനയാത്ര ആനുകൂല്യം എംഎല്‍എ മാര്‍ക്ക് ലഭിക്കും. ബില്ലില്‍ ഭേദഗതി വരുത്തിയാണ് പുതിയ ആനുകൂല്യം. നിയമസഭ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ മാത്രമായിരുന്നു നേരത്തെ ആനുകൂല്യം. ഇതോടെ, കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്കും വിമാനത്തില്‍ പറന്നിറങ്ങാന്‍ എംഎല്‍എ മാര്‍ക്ക് സൗകര്യമായി. ഇതു സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ശമ്പള പരിഷ്‌ക്കരണം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയും നിശ്ചയിച്ചിട്ടുണ്ട്. ചികിത്സാപരിധി, മണ്ഡലത്തില്‍ സഞ്ചരിക്കുന്നതിനുള്ള ചെലവ്, ട്രെയ്‌നിലുള്ള ആനുകൂല്യങ്ങള്‍ എന്നിവയ്ക്കു പുറമേയാണ് ഇപ്പോഴത്തെ സൗജന്യങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക