Image

ഫോമയെ ന്യൂയോര്‍ക്കിന്റെ മണ്ണിലെത്തിക്കാന്‍ (ടാജ് മാത്യു)

Published on 27 March, 2018
ഫോമയെ ന്യൂയോര്‍ക്കിന്റെ മണ്ണിലെത്തിക്കാന്‍ (ടാജ് മാത്യു)
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ മഹാസംഘടനയായ ഫോമയെ ന്യൂയോര്‍ക്ക് തീരമണിയിക്കുമെന്ന തീരുമാനമെടുത്തിരിക്കുകയാണ് പ്രസിഡന്റ്‌സ്ഥാനാര്‍ത്ഥി ജോണ്‍ വര്‍ഗീസ്. സലിം എന്ന വിളിപ്പേരില്‍ മലയാളി സമൂഹത്തിന് സുപരിചിതനായ ജോണ്‍ വര്‍ ഗീസിന് നിശ്ചയിച്ച കാര്യം നേടിയെടുക്കാനുളള സംഘടനാ വൈഭവവും പ്രവര്‍ത്തനാടി ത്തറയുമുണ്ട്.

ഫോമയിലെ സലിമിനെയും സലിമിലെ ഫോമയേയും അടുത്തറിയണമെങ്കില്‍ കാലത്തെ ഒരു ദശാബ്ദത്തിലേറെ പിന്നോട്ടു തിരിക്കണം. അതുവരെ അനിഷേധ്യ ശക്തിയായി നില നിന്നിരുന്ന ഫൊക്കാനയില്‍ ഭിന്നിപ്പുണ്ടായി ഫോമ രൂപമെടുത്ത കാലം. പ്രഥമ പ്രസിഡന്റാ യിരുന്ന ശശിധരന്‍ നായരും ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജും 2008 ല്‍ ഹൂസ്റ്റണില്‍ ആദ്യ കണ്‍വന്‍ഷന്‍ നടത്തി ഫോമ എന്ന സംഘടനയെ ജനമധ്യത്തിലെത്തിക്കാനുളള ശ്ര മങ്ങള്‍ക്ക് തുടക്കമിട്ടു. തുടര്‍ന്ന് പ്രസിഡന്റായത് വ്യവസായ പ്രമുഖന്‍ ജോണ്‍ ടൈറ്റസാ ണ്. ജനറല്‍ സെക്രട്ടറി ജോണ്‍ വര്‍ഗീസ് എന്ന സലിമും ട്രഷററായി ജോസഫ് ഔസോ യും

നൂല്‍പ്പാലത്തിലൂടെയുളള യാത്രയായിരുന്നു ഫോമക്ക് അക്കാലത്ത്. ശൈശവാവസ്ഥയി ലാണ് സംഘടന. ഒന്നിനും ഒരു രൂപവും ഭാവുമില്ല. കാല്‍നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി ഫൊക്കാന എതിര്‍വശത്ത് ആനച്ചന്തവുമായി നില്‍ക്കുന്നു. അതിന്റെ അമരത്ത് സംഘടനാ പ്രവര്‍ത്തനത്തിന്റെ വെഞ്ചാമരം വീശിയവരും പയറ്റിത്തെളിഞ്ഞവരും.

പക്ഷേ ചങ്കുറപ്പും കരളുറപ്പും മൂലധനമായിറക്കി ടൈറ്റസും സലിമും ഔസോയും ഫോമ യുടെ തേര് തെളിച്ചു. ഓരോ ദിവസവും ഓരയുസിന്റെ പ്രവര്‍ത്തനമാക്കിയ നാളുകളായിരു ന്നു അക്കാലത്ത്. കിതപ്പിന്റെയും കുതിപ്പിന്റെയും ദിനരാത്രങ്ങള്‍. എങ്കിലും ഒടുവില്‍ ഇവര്‍ വിജയം തങ്ങളുടേതാക്കി. ടൈറ്റസ്, സലിം, ഔസോ ത്രയത്തിന്റെ നേതൃത്വത്തില്‍ ലാസ് വേഗസില്‍ രണ്ടാം കണ്‍വന്‍ഷന്‍ പൊടിപൂരമായതോടെ ഫോമക്ക് ഉറച്ച മേല്‍വിലാസ മായി; വിശ്വാസ്യതയുടെയും സംഘടനാ ശേഷിയുടെയും അഴകാര്‍ന്ന അഡ്രസ്.

അമേരിക്കയിലെ തലയെടുപ്പുളള പലരും ഫോമയുടെ ഭാഗമായതും ടൈറ്റസിന്റെയും സ ലിമിന്റെയും നേതൃത്വ മികവിന്റെ തികവിലാണ്. വിവിധ സംസ്ഥാനങ്ങളിലെ അസോസി യേഷനുകളെ ഫോമയുടെ കൊടിക്കീഴിലാക്കാനും ഇവര്‍ക്ക് കഴിഞ്ഞു.

ഫോമയുടെ ഇന്നത്തെ പ്രൗഡിക്ക് അടിത്തറ പാകിയത് ടൈറ്റസ്, സലിം കൂട്ടുകെട്ടാണെ ന്ന വിലയിരുത്തലുണ്ട് അമേരിക്കയിലെ സംഘടനാ നിരീക്ഷകര്‍ക്ക്. ഇവര്‍ക്ക് പാളിയിരു ന്നെങ്കില്‍ ഫോമ അതോടെ മണ്ണടിയുമായിരുന്നെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇവര്‍ നേതൃത്വത്തിന്റെ ദീപം കൈമാറിയതും ബേബി ഊരാളില്‍, ബിനോയി തോമസ് എന്ന പ്രഗ്തഭരുടെ ടീമിനാണ്. തുടര്‍ന്നങ്ങോട്ട് അശ്വമേധം പോലെ ഫോമ മുന്നേറിയത് ഇന്നുവരെയുളള ചരിത്രം.

ഈ വിജയ ചരിത്രത്തിന്റെ പുനര്‍ വായന തന്നെയാണ് ഫോമയുടെ അമരത്തിലെത്താനു ളള എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നും സലിം വിശദീകരിക്കുന്നു. അമേരിക്കന്‍ മല യാളി മുന്നേറ്റത്തിന്റെ പ്രഭവ കേന്ദ്രമാണ് ന്യൂയോര്‍ക്ക്. മായാനഗരമായ മന്‍ഹാട്ടന്‍ ഉള്‍പ്പ ടെയുളള ന്യൂയോര്‍ക്കിന്റെ ഭൂവിതാനത്തില്‍ നടന്നു പഠിച്ചവരാണ് പിന്നീട് വിവിധ നഗര ങ്ങളില്‍ പറന്നുയര്‍ന്നിട്ടുളളത്. എവിടെയാണെങ്കിലും ന്യൂയോര്‍ക്കിലെ ജീവിതാനുഭവങ്ങള്‍ സുകൃതജപം പോലെ ഏവര്‍ക്കും ഉരുവിടാവുന്നതുമാണ്.

അതുപോലെ തന്നെയാണ് സംഘടനാ വളര്‍ച്ചയുടെ ചരിത്രവും. ഏതൊരു മഹാസംഘ ടനയും പിറവിയെടുക്കുന്നത് ന്യൂയോര്‍ക്കിന്റെ ചിന്താധാരയില്‍ നിന്നാണ്്. ആ ആശയമാ ണ് പിന്നീട് അമേരിക്കയാകമാനം പടരുന്നതും മഹാസംഘടനയാവുന്നതും.

ഈ ചരിത്ര യാഥാര്‍ത്ഥ്യത്തിലേക്കുളള യാത്ര തന്നെയാണ് ന്യൂയോര്‍ക്കിന്റെ മണ്ണില്‍ ഫോമ കണ്‍വന്‍ഷന്‍ നടത്താനുളള തന്റെ ആഗ്രഹങ്ങള്‍ക്ക് പിന്നിലെന്ന് സലിം പറയുന്നു. ന്യൂയോര്‍ക്കുകാരനായ േബബി ഊരാളില്‍ മൂന്നാത് ഫോമ കണ്‍വന്‍ഷന്‍ നടത്തിയതെങ്കി ലും അത് ജലവിതാനത്തിലൂടെയായിരുന്നു. എന്നുവച്ചാല്‍ ക്രൂസ് കണ്‍വന്‍ഷന്‍. ക്രൂസ് ഷിപ്പിലേക്ക് ന്യൂയോര്‍ക്ക് ഹാര്‍ബറില്‍ നിന്നും പ്രവര്‍ത്തകര്‍ കയറിയെന്നു മാത്രം. പിന്നീട് അമേരിക്കന്‍ തീരം പിന്നിട്ട് കാനഡയിലെ ഒന്റേറിയോ വരെ കാര്‍ണിവല്‍ ക്രൂസെന്ന കപ്പ ലെത്തി. അതുകൊണ്ടു തന്നെ ആ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കിലോ, അമേരിക്കയിലോ കാനഡയിലോ എന്നു പറയാനാവില്ല.

ന്യൂയോര്‍ക്കിന് മറ്റൊരു ഭൂമിശാസ്ത്ര പ്രത്യേകതയുമുണ്ട്. ബോസ്റ്റണ്‍ മുതല്‍ വാഷിംഗ് ടണ്‍ വരെയുളളവര്‍ക്ക് ഡ്രൈവ് ചെയ്ത വരാന്‍ പറ്റിയ സ്ഥലമാണ് ന്യൂയോര്‍ക്ക്. ഫോമ യുടെ ഏതാണ്ട് മുപ്പത്തിയഞ്ചോളം അംഗ സംഘടനകളും ഈ പ്രദേശത്തു തന്നെ. അമേ രിക്കയിലെ ഫോമ അംഗസംഘടനകളുടെ കണക്കെടുത്താല്‍ നല്ലൊരു ശതമാനം വരും ബോസ്റ്റണ്‍, വാഷിംഗ്ടണ്‍ ബെല്‍റ്റിലുളളവ.

തിരഞ്ഞെടുപ്പ് ചിന്തയോ പ്രാദേശിക താല്‍പ്പര്യങ്ങളോ മാറ്റിവച്ച് അടുത്തതവണ ഫോമ യെ ന്യൂയോര്‍ക്കിലെത്തിക്കാനുളള തന്റെ ശ്രമങ്ങള്‍ക്ക് സ്വീകാര്യതയുണ്ടാവുമെന്നു തന്നെ യാണ് സാമ്പത്തികാര്യ വിദഗ്ധനായ സലിമിന്റെ വിശ്വാസം. അതുവേണം താനും. കാര ണം ന്യൂയോര്‍ക്ക് ഒരു സ്ഥലം മാത്രമല്ല. അതൊരു വിശ്വാസമാണ്, പ്രതീക്ഷയാണ്, പ്ര ത്യാശയാണ്...... സര്‍വോപരി കുടിയേറ്റ മുന്നേറ്റത്തിന്റെ ചവിട്ടു പലകയാണ്. അങ്ങോട്ടു തന്നെ അടുത്ത ഫോമ വരട്ടെ... അവിടേക്ക്.. എന്നുവച്ചാല്‍ കോര്‍പ്പറേറ്റ് അമേരിക്കയുടെ കണ്ണായ ന്യൂയോര്‍ക്കിലേക്ക്..... ജീവിതത്തിന്റെ പാഠ പുസ്തകമായ ഈ മണ്ണിലേയ്ക്ക്...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക