Image

ഇറാക്കില്‍ വീണ്ടും സ്‌ഫോടന പരമ്പര: 30 പേര്‍ കൊല്ലപ്പെട്ടു

Published on 20 March, 2012
ഇറാക്കില്‍ വീണ്ടും സ്‌ഫോടന പരമ്പര: 30 പേര്‍ കൊല്ലപ്പെട്ടു
ബാഗ്‌ദാദ്‌: ഇറാഖിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 30 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നൂറോളം പേര്‍ക്ക്‌ പരിക്കേറ്റു. കര്‍ബലക്കടുത്തുണ്ടായ സ്‌ഫോടനത്തില്‍ 13 പേരും, വടക്കന്‍ നഗരമായ കിര്‍കുക്കിലെ പൊലീസ്‌ ആസ്ഥാനത്തിന്‌ സമീപമുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ ഏഴ്‌ പേര്‍ കൊല്ലപ്പെട്ടു.

ഇന്നലെ വൈകീട്ട്‌ ദിയാലയില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ മൂന്ന്‌ പേര്‍ കൊല്ലപ്പെടുകയും മുപ്പതിലേറെ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക