Image

ഫോമാ ചിക്കാഗോ ഫാമിലി കണ്‍വെന്‍ഷന്റെ ന്യൂയോര്‍ക് എമ്പയര്‍ റീജിയന്‍ കിക്കോഫ് ഫിനാലെ

പ്രദീപ് നായര്‍ Published on 28 March, 2018
ഫോമാ ചിക്കാഗോ ഫാമിലി കണ്‍വെന്‍ഷന്റെ ന്യൂയോര്‍ക് എമ്പയര്‍ റീജിയന്‍ കിക്കോഫ് ഫിനാലെ
ഫോമാ ചിക്കാഗോ ഫാമിലി കണ്‍വെന്‍ഷന്റെ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന്‍ കിക്കോഫ് ഫിനാലെയില്‍ ഫോമാ പ്രസിഡന്റും സെക്രട്ടറിയും പങ്കെടുക്കുന്നു .
അമ്പതു ഫാമിലി രെജിസ്‌ട്രേഷന്‍ എന്ന ലക്ഷ്യ സാക്ഷാത്കാരത്തോടടുക്കുന്ന എംപിയെ റീജിയന്റെ കിക്കോഫ് ഫിനാലെ ഏപ്രില്‍ 11 , ബുധനാഴ്ച 7 PM - 9 PM  വരെ നടക്കുന്നതാണ്.

ഏപ്രില്‍ മുപ്പതാണ് കണ്‍വെന്‍ഷന്‍ രെജിസ്‌ട്രേഷന്റെ അവസാന ദിവസമെന്നോര്‍ക്കുമ്പോള്‍ എമ്പയര്‍ റീജിയന്‍ ഒരുക്കുന്ന രെജിസ്‌ട്രേഷന്‍ കിക്കോഫ് ഫിനാലെ നേരിട്ട് രെജിസ്റ്റര്‍ ചെയ്യാനുള്ള സുവര്‍ണാവസരമാണ്.
അതോടൊപ്പംതന്നെ കണ്‍വെന്‍ഷന്റെ ഇതുവരെയുള്ള തയ്യാറെടുപ്പിനെപ്പറ്റിയും കോണ്‍വെന്‍ഷനില്‍ അരങ്ങേറുന്ന കലാസാംസ്‌കാരിക പരിപാടികളുടെയും പ്രഭാഷണങ്ങളുടെയും സെമിനാറുകളുടെയും മത്സരങ്ങളുടെയും ഭക്ഷണ ക്രമീകരണങ്ങളുടെയും എല്ലാമുള്ള ഒരു നല്ല രൂപരേഖ മനസ്സിലാക്കാനുള്ള ഒരു അവസരം കൂടിയാണിത്. 

അതുപോലെതന്നെ ഈ രണ്ടുകൊല്ലം ഫോമാ നടത്തിയ വളരെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളെ പറ്റിയും നമുക്ക് മനസ്സിലാക്കാവുന്നതാണ്.
.' ഫോമാ റോഡ് ഷോ' എന്ന ആശയയുമായി രെജിസ്‌ട്രേഷന്‍ തുടങ്ങിവച്ച പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും ടീമും ആദ്യ റൗണ്ടില്‍ത്തന്നെ ചിക്കാഗോ കണ്‍വെന്‍ഷന്‍ ഒരു വലിയ ഫാമിലി കണ്‍വെന്‍ഷന്‍ ആയിതീരുമെന്ന് ഉറപ്പു വരുത്തുകയുണ്ടായി.
ഫോമായുടെ ഏറ്റവും ശക്തമായ ഒരു റീജിയനായ എമ്പയര്‍ റീജിയന്‍ അതിന്‌ടെ റീജിയണല്‍ വൈസ്പ്രസിഡന്റ് പ്രദീപ് നായരും ടീമും ചേര്‍ന്ന് എത്രവലിയ പ്രവര്‍ത്തനമാണ് കാഴ്ച്ചവെച്ചതെന്നു മനസ്സിലാക്കാനുള്ള അവസരം കൂടിയാണിത്.

അടുത്ത കണ്‍വെന്‍ഷന്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ നടക്കാനുള്ള സാധ്യത വളരെ ശക്തമായിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഫോമായുടെ ഭാവി ദിശയിലേക്കുള്ള ഒരു എത്തിനോട്ടം കുടിയരിക്കും ഈ എമ്പയര്‍ റീജിയന്‍ കിക്കോഫ് ഫിനാലെ.
രെജിസ്‌ട്രേഷന്‍ ഫോം മീറ്റിംഗില്‍ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:   ഞഢജ പ്രദീപ് നായര്‍  203 260 1356 .
സഞ്ജു കളത്തിപ്പറമ്പില്‍,നിഷാദ് പൈട്ടുതറയില്‍, ജോഫ്രിന്‍ ജോസ്,എ വി വറുഗീസ് , സണ്ണി കല്ലൂപ്പാറ.

ഫോമാ ചിക്കാഗോ ഫാമിലി കണ്‍വെന്‍ഷന്റെ ന്യൂയോര്‍ക് എമ്പയര്‍ റീജിയന്‍ കിക്കോഫ് ഫിനാലെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക