Image

റിക്കാര്‍ഡ്‌ മറികടക്കാനായില്ല; മുരളീധരന്‍ പാക്‌ കടലിടുക്ക്‌ നീന്തിക്കടക്കുന്ന ആദ്യ മലയാളി

Published on 20 March, 2012
റിക്കാര്‍ഡ്‌ മറികടക്കാനായില്ല; മുരളീധരന്‍ പാക്‌ കടലിടുക്ക്‌ നീന്തിക്കടക്കുന്ന ആദ്യ മലയാളി
രാമേശ്വരം: പാക്‌ കടലിടുക്ക്‌ 12.31 മണിക്കൂര്‍ കൊണ്ട്‌ നീന്തിക്കയറി റിക്കാര്‍ഡ്‌ ഇട്ട ആന്ധ്രാപ്രദേശില്‍ എഡിജിപിയായ രാജീവ്‌ ത്രിവേദിയുടെ റിക്കാര്‍ഡ്‌ ആലപ്പുഴ ചേര്‍ത്തലക്കാരന്‍ എസ്‌.പി. മുരളീധരന്‌ മറികടക്കാനായില്ല. എന്നാല്‍ പാക്‌ കടലിടുക്ക്‌ നീന്തിക്കടക്കുന്ന ആദ്യ മലയാളിയെന്ന റെക്കോര്‍ഡ്‌ നേടി. ഇന്നലെ അര്‍ധരാത്രി ഒരുമണിക്കാണ്‌ ശ്രീലങ്കയിലെ തൈലമന്നാറില്‍ നിന്നും ഇന്ത്യയിലെ രാമേശ്വരം-ധനുഷ്‌കോടി വരെയുള്ള 31 കിലോമീറ്റര്‍ ദൂരം ഒന്‍പത്‌ മണിക്കൂര്‍കൊണ്‌ട്‌ നിന്തിയെത്തുകയായിരുന്നു മുരളീധരന്റെ ലക്ഷ്യം.

എന്നാല്‍ നിശ്ചയിച്ചതിലും അഞ്ചുമണിക്കൂറിലധികം വൈകിയാണ്‌ മുരളീധരന്‌ ലക്ഷ്യത്തിലെത്തിച്ചേരാനായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക