രാമലീലയുടെ വമ്പന്‍ വിജയത്തിനു ശേഷം ഏവരും ഉറ്റുനോക്കുന്ന കമ്മാരസംഭവം ടീസര്‍ പുറത്തിറങ്ങി. ചരിത്ര കഥ പറയുന്ന സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളുമായാണ് ടീസര്‍ പുറത്തിറങ്ങി. ദിലീപ് മൂന്നു ഗെറ്റപ്പുകളിലായി എത്തുന്ന ചിത്രത്തില്‍ കമ്മാരന് നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്
തീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നത്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. മുരളീ ഗോപി, ഇന്ദ്രന്‍സ്, ശ്വേത മേനോന് എന്നിവര്‍ക്കു പുറമെ തമിഴ് താരങ്ങളായ സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഗോകുലം ഫിലിംസാണ് കമ്മാരസംഭവത്തിന്റെ നിര്‍മ്മാണം. 20 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന ചിത്രം ഏപ്രില്‍ അഞ്ചിന് തിയറ്ററുകളിലെത്തും