Image

ഡബ്ലിന്‍ സീറോ മലബാര്‍ സഭ യുവജന ധ്യാനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Published on 28 March, 2018
ഡബ്ലിന്‍ സീറോ മലബാര്‍ സഭ യുവജന ധ്യാനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി വരുന്ന വചന പ്രഘോഷണ ശുശ്രൂഷയും വിശുദ്ധവാര തിരുക്കര്‍മങ്ങളും യുവജന ധ്യാനവും മാര്‍ച്ച് 29, 30, 31 തീയതികളില്‍ (പെസഹ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി) ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ ക്ലോണി, ഫിബിള്‍സ്ടൗണ്‍ കമ്യൂണിറ്റി സെന്ററില്‍ നടക്കും. 

സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്‌റ്റോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്, യൂത്ത് കോഓര്‍ഡിനേറ്റര്‍ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ യൂറോപ്പ് ഫാ. ബിനോജ് മുളവരിക്കല്‍, ഫാ. ബിജു മുട്ടത്തുകുന്നേല്‍  എന്നിവര്‍ നയിക്കുന്ന ധ്യാനം എല്ലാ ദിവസവും രാവിലെ 9.00 മുതല്‍ വൈകുന്നേരം 5 വരെയാണ് നടക്കുക. 

ധ്യാനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ  wwws.yromalabar.ie എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പാരിഷ് മാനേജ്മന്റ് സിസ്റ്റം (ജങട) വഴിയാണ് രജിസ്‌ട്രേഷന്‍. സീറ്റുകള്‍ പരിമിതമായതിനാല്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും മുന്‍ഗണന. ഓണ്‍ലൈന്‍ വഴി മാത്രമാണ് രജിസ്‌ട്രേഷന്‍.

ധ്യാനത്തിലേക്കും വിശുദ്ധവാര തിരുക്കര്‍മങ്ങളിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍, ഫാ. ക്ലമന്റ് പാടത്തിപ്പറന്പില്‍ എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജോണ്‍സന്‍ ചക്കാലക്കല്‍ 087 130 0309, സാജു മേല്പറന്പില്‍ 089 960 0948, സാലി ടോമി 087 262 8706, തോമസ് ആന്റണി 086 123 4278, ജോസ് ചാക്കോ 087 259 5545, ജോമോന്‍ തോമസ് 087 627 1228, രാജി ഡൊമിനിക് 089 213 7888.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക