Image

ഈസ്റ്ററിനു ജര്‍മനിയേയും ബ്രിട്ടനെയും കാത്തിരിക്കുന്നത് തണുപ്പും കൊടുങ്കാറ്റും

Published on 28 March, 2018
ഈസ്റ്ററിനു ജര്‍മനിയേയും ബ്രിട്ടനെയും കാത്തിരിക്കുന്നത് തണുപ്പും കൊടുങ്കാറ്റും

ബര്‍ലിന്‍: ജര്‍മനിയിലും ബ്രിട്ടനിലും അതിശൈത്യം തിരിച്ചുവരുന്നു. ഈസ്റ്റര്‍ സമയത്തേക്ക് ജര്‍മനിയില്‍ അതിശൈത്യം തിരിച്ചുവരുമെന്നും അതിനു പുറമെ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. 

ഓശാന ഞായര്‍ ദിവസം തെളിഞ്ഞു നിന്ന ആകാശം തിങ്കളാഴ്ചയോടെ ഇരുണ്ടു തുടങ്ങി. ചൊവ്വാഴ്ച രാത്രിയോടെ മഞ്ഞു വീഴ്ചയും തുടങ്ങുമെന്നാണ് കരുതുന്നത്.

സാര്‍ലാന്‍ഡ്, റൈന്‍ലാന്‍ഡ് പലാറ്റിനേറ്റ്, ഹെസെ, തുരിംഗിയ, ബവേറിയ, ലോവര്‍ സാക്‌സണി, ബാഡന്‍ വുര്‍ട്ടംബര്‍ഗ് എന്നിവിടങ്ങളില്‍ കാറ്റിന് നൂറു കിലോമീറ്ററിലേറെ വേഗമാര്‍ജിക്കും. 

താപനില പൂജ്യത്തിനു താഴെ അഞ്ച് ഡിഗ്രി വരെയെത്തും. ബ്രിട്ടനിലും അതിശൈത്യം ബാധിക്കുമെന്നാണ് കരുതുന്നത്. റെയില്‍, റോഡ്, വ്യോമ ഗതാഗതങ്ങള്‍ തടസപ്പെടും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക