Image

വിനോദ്‌ ഗുരുവായൂരിന്റെ `സകലകലാശാല` ചിത്രത്തിന്‌ പെര്‍ഫോമന്‍സ്‌ വീഡിയോസ്‌ ക്ഷണിക്കുന്നു

Published on 28 March, 2018
വിനോദ്‌ ഗുരുവായൂരിന്റെ `സകലകലാശാല` ചിത്രത്തിന്‌ പെര്‍ഫോമന്‍സ്‌ വീഡിയോസ്‌ ക്ഷണിക്കുന്നു

കൊച്ചി: വിനോദ്‌ ഗുരുവായൂര്‍ സംവിധാനം നിര്‍വഹിക്കുന്ന `സകലകലാശാല` എന്ന ചിത്രത്തിന്‌ വേണ്ടി അഭിനേതാക്കളെ തേടുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും ടിനി ടോമും അഭിനയിച്ച കാസ്റ്റിംഗ്‌ കോള്‍ ടീസര്‍ പുറത്തു വിട്ടിട്ടുണ്ട്‌. 18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്‌ 30 സെക്കന്റ്‌ ഉള്ള പെര്‍ഫോമന്‍സ്‌ വീഡിയോ +91-7907827028 എന്ന നമ്പറില്‍ വാട്ട്‌സാപ്പ്‌ ചെയ്‌ത്‌ അപേക്ഷിക്കാം.

ജയരാജ്‌ സെഞ്ച്വറിയും മുരളി ഗിന്നസ്സും ചേര്‍ന്നാണ്‌ ഈ ക്യാമ്പസ്‌ ചിത്രത്തിനെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നത്‌. മനോജ്‌ പിള്ള ഛായാഗ്രഹണവും റിയാസ്‌ ചിത്രസംയോജനവും നിര്‍വഹിക്കുന്നു എബി ടോം സിറിയക്കാണ്‌ ഗാനങ്ങള്‍ക്കു സംഗീതം നല്‍കുന്നത്‌. ഷാജി മൂത്തേടന്‍ ചിത്രം നിര്‍മിക്കുന്നു. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍.


കാസ്റ്റിംഗ്‌ കോള്‍ ടീസര്‍ കാണുവാന്‍: https://www.youtube.com/watch?v=dCNGhJbw6ds


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക