Image

സ്ത്രീശക്തി സാല്‍മിയ ഭക്ഷ്യോത്പന്നങ്ങള്‍ വിതരണം ചെയ്തു

Published on 28 March, 2018
സ്ത്രീശക്തി സാല്‍മിയ ഭക്ഷ്യോത്പന്നങ്ങള്‍ വിതരണം ചെയ്തു

കുവൈത്ത് സിറ്റി : ഭാരതീയ പ്രവാസി പരിഷത് കുവൈറ്റിന്റെ വനിതാവിഭാഗം സ്ത്രീശക്തി സാല്‍മിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യോത്പന്നങ്ങള്‍ വിതരണം ചെയ്തു. ഡോ.പി.എസ്.എന്‍ മേനോന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

കുറഞ്ഞ വരുമാനക്കാരായ സ്ത്രീതൊഴിലാളികള്‍ക്കാണ് ഉത്പന്നങ്ങള്‍ വിതരണം ചെയ്തത്. അരി, ഗോതന്പ്, പഞ്ചസാര, തേയില, പാല്‍പൊടി, ഭക്ഷ്യധാന്യങ്ങള്‍ തുടങ്ങിയ ഭക്ഷ്യഉത്പന്നങ്ങള്‍ കിറ്റുകളാക്കിയാണ് വിതരണം ചെയ്തത്. സാല്‍മിയ ഏരിയയിലെ കാരുണ്യസ്‌നേഹികളാണ് സംഭാവന ചെയ്തത്.

ഡോ.പി.എസ്.എന്‍. മേനോന്‍ മുഖ്യപ്രഭാഷണം നടത്തി. സ്ത്രീശക്തി ഏരിയ പ്രസിഡന്റ് ശ്രീകല ദിലീപ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രസിഡന്റ് കൃഷ്ണകുമാര്‍, സെക്രട്ടറി രശ്മി അജയ് എന്നിവര്‍ സ്വാഗതം ആശംസിച്ചു. സെന്‍ട്രല്‍ ജോയിന്റ് സെക്രട്ടറി രാധികാ രാജേന്ദ്രന്‍ നന്ദി അറിയിച്ചു. ഭാരതീയ പ്രവാസി പരിഷത് പ്രസിഡന്റ് അഡ്വ. സുമോദ്, സ്ത്രീശക്തി സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി വിദ്യാസുമോദ് എന്നിവര്‍ സന്നിഹിതരായിരുന്നു. സ്ത്രീശക്തി സെന്‍ട്രല്‍ വൈസ് പ്രസിഡന്റ് ചന്ദ്രിക രവികുമാര്‍ ചടങ്ങിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക