Image

ടെന്നിസില്‍ മികവ് തെളിയിച്ച് റയന്‍ ജോണ്‍

Published on 28 March, 2018
ടെന്നിസില്‍ മികവ് തെളിയിച്ച് റയന്‍ ജോണ്‍
ഫെയര്‍ ലോണ്‍, ന്യു ജെഴ്‌സി: ടെന്നീസ് ലോകത്തു വാഗ്ദാനമായി പതിനഞ്ചുകാരനായ റയന്‍ ജോണ്‍. ഫെയര്‍ ലോണ്‍ ഹൈസ്‌കൂളില്‍ ഒന്നാം നമ്പര്‍ സിംഗിള്‍സ് കളിക്കാരനായി റയന്‍ അംഗീകാരം നേടി.
ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ നമ്പര്‍ 3 ആയി അംഗീകരിക്കപ്പെട്ട റയന്‍ ക്രമേണ കളിക്കളത്തില്‍ മുന്നിലെത്തുകയായിരുന്നു.

രാമപ്പോ കോളജില്‍നടന്ന യു.എസ്.ടെന്നിസ് അസോസിയേഷന്‍(യു.എസ്.ടി.എ) ടൂര്‍ണമെന്റില്‍ ഒരുവട്ടം ചാമ്പ്യനും മറ്റൊരു തവണ റണ്ണര്‍ അപ്പും ആയിരുന്നു.

ബൊഗോട്ട (ന്യു ജെഴ്‌സി) യില്‍ നടന്ന മറ്റൊരു യു.എസ്.ടി.എ ചാമ്പ്യന്‍ഷിപ്പിലും റണ്ണര്‍ അപ്പായി.
പഠനത്തിലും മികവ് പുലര്‍ത്തൂന്ന റയന്‍ എപ്പോഴും ഹോണര്‍ റോളിലുണ്ട്. ഒഴിവു സമയങ്ങളില്‍ മെയ്‌വുഡ് ടെന്നിസ് ക്ലബില്‍ കുട്ടികളെ ടെന്നിസ് പഠിപ്പിക്കുന്നു.
ടെന്നിസില്‍ സ്‌കൂളിലെ മികവ് നിലനിര്‍ത്തുകയും ബെര്‍ഗന്‍ കൗണ്ടി ടൂര്‍ണമെന്റില്‍വിജയം നേടുകയും ലക്ഷ്യമാക്കിയിട്ടുള്ള റയന്‍ കോളജിലും അത് തുടരണമെന്നാഗ്രഹിക്കുന്നു.

കുമ്പനാട് സ്വദേശി റെജി ജോണിന്റെയും സൂസന്റെയും പുത്രനാണ്. ഒരു സഹോദരിയുമുണ്ട്.
ടെന്നിസില്‍ മികവ് തെളിയിച്ച് റയന്‍ ജോണ്‍ടെന്നിസില്‍ മികവ് തെളിയിച്ച് റയന്‍ ജോണ്‍
Join WhatsApp News
Ponmelil Abraham 2018-03-29 06:49:28
Congratulations, Ryan John and wish you good luck in your life.

Regi 2018-03-30 05:44:17
Thank you very much
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക