Image

ലോക്പാലിന്റെ പരിധിയില്‍ വരുന്നതില്‍ എതിര്‍പ്പില്ല : പ്രധാനമന്ത്രി

Published on 29 June, 2011
ലോക്പാലിന്റെ പരിധിയില്‍ വരുന്നതില്‍ എതിര്‍പ്പില്ല : പ്രധാനമന്ത്രി
ന്യൂഡല്‍ഹി:  പ്രധാനമന്ത്രിയുടെ ഓഫീസിനെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനോട് തനിക്ക് എതിര്‍പ്പില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. എന്നാല്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ ഇത് അസ്ഥിരത ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു. ലോക്പാല്‍ ബില്‍ സംബന്ധിച്ച് സമവായം ഉണ്ടാക്കാനുള്ള ശ്രമം തുടരും. ശക്തമായ ലോക്പാല്‍ നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ന്യൂഡല്‍ഹിയില്‍ പത്രാധിപന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മന്ത്രിസഭാ പുന: സംഘടന ഉടന്‍ ഉണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക