Image

പി.ജെ കുര്യന്‍ വിരമിക്കുന്നു: കോണ്‍ഗ്രസിന്‌ നഷ്ടപ്പെടുന്നത്‌ രാജ്യസഭാ ഉപാധ്യക്ഷ പദവി

Published on 29 March, 2018
 പി.ജെ കുര്യന്‍ വിരമിക്കുന്നു: കോണ്‍ഗ്രസിന്‌ നഷ്ടപ്പെടുന്നത്‌  രാജ്യസഭാ ഉപാധ്യക്ഷ പദവി

ന്യൂഡല്‍ഹി: രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്റെ അംഗത്വം ജൂലായില്‍ അവസാനിക്കുന്നു.  പാര്‍ലമെന്റിലെ സുപ്രധാന പദവികളില്‍ഇതോടെ ഇനി കോണ്‍ഗ്രസ്‌ സാന്നിധ്യമുണ്ടാവില്ല.  നിലവില്‍ രാജ്യസഭാ ഉപാധ്യക്ഷ പദവി മാത്രമാണ്‌ കോണ്‍ഗ്രസ്‌നുള്ളത്‌. ലോക്‌സഭാ സ്‌പീക്കറും ഡെപ്യുട്ടി സ്‌പീക്കറും രാജ്യസഭാ ചെയര്‍മാനും എന്‍.ഡി.എ പ്രതിനിധികളാണ്‌.
41 വര്‍ഷത്തിനു ശേഷമാണ്‌ രാജ്യസഭയിലെ കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷ പദവി നഷ്ടപ്പെടുന്നത്‌. 1977ല്‍ കോണ്‍ഗ്രസ്‌ നേതാവായിരുന്ന രാം നിവാസ്‌ മിര്‍ദ്ധ ആയിരുന്നു രാജ്യസഭാ ഉപാധ്യക്ഷന്‍.

തുടര്‍ന്നിങ്ങോട്ട്‌ വന്ന എല്ലാ ഉപാധ്യക്ഷന്മാരും കോണ്‍ഗ്രസിന്റെ പ്രതിനിധികള്‍ ആയിരുന്നു. 2002ല്‍ ബി.ജെ.പിയിലെ ഭൈരോണ്‍ സിംഗ്‌ ഷെഖാവത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ആയിരുന്നപ്പോഴും ഉപാധ്യക്ഷ പദവി കോണ്‍ഗ്രസിനു തന്നെയായിരുന്നു.
ജൂലായില്‍ കുര്യന്‍ വിരമിക്കുന്നതോടെ കോണ്‍ഗ്രസ്‌ ഇതര ഉപാധ്യക്ഷനുള്ള സാധ്യതയാണ്‌ തെളിഞ്ഞുവരുന്നത്‌. ഇതോടെ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി നാല്‌ സുപ്രധാന പദവികളും കോണ്‍ഗ്രസന്‌ അന്യമാകുകയാണ്‌. രാജ്യസഭയില്‍ ഭരണകക്ഷിയായ എന്‍.ഡി.എക്ക്‌ മതിയായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യമാണെങ്കില്‍ പല തന്ത്രങ്ങള്‍ക്കൂം സഭ സാക്ഷിയാകും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക