Image

അഡ്വ. ഇന്നസന്റ് ഉലഹന്നാനും ലൈസി അലക്‌സും കോ-പ്രസിഡന്റുമാര്‍

Published on 29 March, 2018
അഡ്വ. ഇന്നസന്റ് ഉലഹന്നാനും ലൈസി അലക്‌സും കോ-പ്രസിഡന്റുമാര്‍
ന്യു യോര്‍ക്ക്: ഹഡ്‌സന്‍ വാലി മലയാളി അസോസിയേഷന്റെ കേസ് ഒത്തുതീര്‍പ്പാക്കിക്കൊണ്ട് കോടതി ഉത്തരവിട്ടു.

ഇതനുസുരിച്ച് ഒരു വര്‍ഷത്തേക്ക് അഡ്വ. ഇന്നസന്റ് ഉലഹന്നാനും ലൈസി അലക്‌സും കോ-പ്രസിഡന്റുമാരായിരിക്കും. തോമസ് നൈനാന്‍ ട്രഷററും, സജി പോത്തന്‍ സെക്രട്ടറിയുമായിരിക്കും. 

ഇവര്‍ക്കു പുറമെ നാലു മുന്‍ പ്രസിഡന്റുമാര്‍ കൂടി അടങ്ങുന്നതാണ് പുതിയ ബോര്‍ഡും ഭരണസമിതിയും. അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, ഷാജിമോന്‍ വെട്ടം, ജയിംസ് ഇളമ്പുരയിടത്തില്‍, ബോസ് കുരുവിള എന്നിവരാണവര്‍.

ആദ്യ യോഗം വിളിക്കാന്‍ കോയിന്‍ ടോസിലൂടെ ലൈസി അലക്‌സ് അര്‍ഹത നേടി. 

അടുത്ത വര്‍ഷം (2019) ഏപില്‍ 1 വരെയാണു ഈ സ്ഥിതി തുടരുക. അതിനു ശേഷം ജനറല്‍ ബോഡി ചേരും. മെംബര്‍ഷിപ്പ് ഫീയും ബൈ ലോ അമന്‍ഡ്മന്റ് കാര്യവും ജനറല്‍ ബോഡിക്കു തീരുമാനിക്കാം.

സംഘടനക്ക് നോണ്‍ പ്രോഫിറ്റ് സ്റ്റാറ്റസ് (501 c-3) ഉണ്ടെന്നു ഇരു വിഭാഗവും അംഗീകരിച്ചു. നിലവില്‍ രണ്ടു സംഘടനകളായി നില്‍ക്കുന്ന സ്ഥിതി ഒഴിവാക്കണമെന്ന് ജഡ്ജി ഷെറി ഐസന്‍ബര്‍ഗ് നിര്‍ദേശിക്കുകയായിരുന്നു. 
അഡ്വ. ഇന്നസന്റ് ഉലഹന്നാനും ലൈസി അലക്‌സും കോ-പ്രസിഡന്റുമാര്‍
Innocent Ulahannan
Join WhatsApp News
Joseph Kuriappuram 2018-03-30 11:34:27

Why FOKANA leaders supported the dissidents, instead of making peace?

They failed miserably in the court and bow their heads to legal system in this country.

Even one Christian Priest in the court to support the injustice on this Holy week

Someone has to redefine FOKANA

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക