Image

ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ കേസ് ഒത്തുതീര്‍പ്പായി

ജയപ്രകാശ് നായര്‍ Published on 29 March, 2018
ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ കേസ് ഒത്തുതീര്‍പ്പായി
ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായിരുന്ന ഭിന്നത റോക്ക്‌ലാന്‍ഡ് സുപ്രീം കോടതി ജഡ്ജി ബഹു. ഷെറി ഈസംബര്‍ഗിന്റെ മേല്‍നോട്ടത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി.

ഇതനുസരിച്ചു തര്‍ക്കവിഷയമായിരുന്ന ജനറല്‍ ബോഡിയുടെ അധികാരം പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ടുള്ള 501(ഇ) 3 സ്റ്റാറ്റസ് തുടരാന്‍ ഇരുകൂട്ടരും സമ്മതിച്ചു. കൂടാതെ നിയമാവലിയില്‍ തിരുത്തല്‍ വരുത്തുന്നതിനും മെമ്പര്‍ഷിപ്പ് ഫീസും മറ്റു പ്രവര്‍ത്തനങ്ങളും തീരുമാനിക്കാനുള്ള അധികാരം ജനറല്‍ ബോഡിക്കാണെന്ന് ജഡ്ജി അംഗീകരിച്ചു കൊടുത്തു. 2019 ഏപ്രില്‍ 1ന് ജനറല്‍ ബോഡി മീറ്റിംഗും തെരഞ്ഞെടുപ്പും നടക്കുന്നതുവരെ ലൈസി അലക്‌സിനോടൊപ്പം ഇന്നസെന്റ് ഉലഹന്നാന്‍ കോ പ്രസിഡന്റായും സേവനം അനുഷ്ഠിക്കും. ആദ്യം കൂടുന്ന മീറ്റിംഗ് ലൈസി അലക്‌സിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്നതായിരിക്കും.

ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ലൈസി അലക്‌സിനെ പ്രതിനിധീകരിച്ച് ഫിലിപ്പോസ് ഫിലിപ്പ്, പോള്‍ കറുകപ്പിള്ളില്‍, വര്‍ഗീസ് ഒലഹന്നാന്‍, ഫാ. മാത്യു തോമസ്, മത്തായി പി. ദാസ്, അലക്‌സ് തോമസ്, രജി കുരീക്കാട്ടില്‍, കുര്യാക്കോസ് തരിയന്‍, അലക്‌സ് എബ്രഹാം, റോയി ആന്റണി, സജി പോത്തന്‍ എന്നിവരും, ഇന്നസെന്റ് ഉലഹന്നാനെ പ്രതിനിധീകരിച്ചു തോമസ് നൈനാന്‍, ജോസഫ് കുരിയപ്പുറം, അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ എന്നിവരും പങ്കെടുത്തു.
Join WhatsApp News
ചൊറിയാൻ 2018-03-30 09:17:46
റിട്ടയേർഡ് ആയി കണ്ണ് കാണാൻ വയ്യാത്തവൻ എങ്ങനാ ഒബ്സെർവഷൻ നടത്തുന്നത് ? ഇനി വീട്ടിലെ പണി ഒക്കെ ചെയ്ത് ബാക്കിയുള്ള കാലം പ്രാർത്ഥനയോടെ കഴിയുക .  ബാക്കിയുള്ള കാര്യം ഞങ്ങൾ ചെറുപ്പക്കാർ നോക്കിക്കൊള്ളാം .  ഹ്യുസ്റ്റൻകാരൻ വീടു നന്നാക്കിയിട്ടു മതി നാട് നന്നാക്കാൻ . മനസിലായല്ലോ . ഞങ്ങൾ കേസ് കൊടുക്കും ജയിക്കും തോക്കും .  ആരെടാ അതിനെ ചോദ്യം ചെയ്യാൻ . 
കണിയാന്‍ കുട്ടപ്പന്‍ 2018-03-30 10:13:16
ചന്ദ്രിക സോപ്പും, ഇഞ്ചയും, നായികുരിനയും കൂട്ടി  ദിവസവും കുളിച്ചാല്‍ ചൊരിയാനെ നിന്‍റെ ചൊറിച്ചിലും ദേഷ്യവും മാറികിട്ടും, പിന്നെ വെറുതെ കിട്ടുന്ന ചിക്കന്‍ തിന്നരുതു. മൂത്ത് നരച്ച കോഴി നെയ്യ്  അരിയസു പുറത്തു കൊണ്ടുവരും. പിന്നെ ഫോക്കാന, പള്ളി കമ്മറ്റി, ഇവിടെ ഒക്കെ നിന്‍റെ അരിയസു ഒരക്കാന്‍ നോക്കും.
Happy Chickenless Easter. Liquor is not good for piles.
നാരദന്‍ -from Houston 2018-03-30 05:37:45

കാര്യം അതന്നു പറഞ്ഞു പിരിഞ്ഞു, വൈര്യം അത് ഇനിയും മുന്നോ പോലെ!

അതല്ലേ സത്യം. ഇതില്‍ പറയുന്ന മേല്‍ വെക്തികള്‍ എല്ലാം മാറി നിന്നലെ ഇനിയും മുന്നോട്ടു പോകുക ഉള്ളു. മാര്‍ക്ക്‌ കാരെ കൂടി കൂട്ടുക. അവന്മാരും അവിടെ മുട്ടന്‍ അടി.

എന്നിട്ട് എല്ലാം കൂടി കൂടം അടി.

as per our own news agent from Rockland.

Observer 2018-03-30 08:43:41

Doctor, engineer, plumber, nurse, advocate ….. all these are names of  professions. Once you are not in that profession it is very weird to keep those titles.

Same thing with college degrees too. Those degrees will help you to fetch a job. Once you take the retirement do not walk around with the waste bags.

Retired board member 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക