Image

മോഹന്‍ലാലിന്‌ ട്വിറ്ററില്‍ അഞ്ച്‌ മില്യണ്‍ ഫോളോവേഴ്‌സ്‌

Published on 30 March, 2018
മോഹന്‍ലാലിന്‌ ട്വിറ്ററില്‍ അഞ്ച്‌ മില്യണ്‍ ഫോളോവേഴ്‌സ്‌

മലയാളത്തിന്റെ അഭിമാനതാരം മോഹന്‍ലാലിന്‌ ട്വിറ്ററില്‍ അഞ്ച്‌ മില്യണ്‍ ഫോളോവേഴ്‌സ്‌. തമിഴ്‌ സൂപ്പര്‍താരം രജനീകാന്ത്‌, കമല്‍ഹാസന്‍ എന്നിവരെക്കാള്‍ കൂടുതല്‍ ഫോളോവേഴ്‌സുള്ളത്‌ മോഹന്‍ലാലിനാണ്‌. തെലുങ്ക്‌, തമിഴ്‌ സിനിമയില്‍ മോഹന്‍ലാല്‍ തന്റെ ഫാന്‍ ബേസ്‌ വര്‍ദ്ധിപ്പിച്ചതാണ്‌ ട്വിറ്റര്‍ ഫോളോവേഴ്‌സില്‍ വര്‍ദ്ധനവുണ്ടാകാന്‍ കാരണം.

രജനികാന്തിന്‌ 4.6 മില്യണും കമല്‍ഹാസന്‌ 4.5 മില്യണ്‍ ഫോളോവേഴ്‌സുമാണ്‌ ട്വിറ്ററിലുള്ളത്‌. മലയാളത്തില്‍ ഏറ്റവും അധികം ട്വിറ്റര്‍ ഫോളോവേഴ്‌സുള്ളത്‌ മോഹന്‍ലാലിനാണ്‌. പിന്നീട്‌ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ളത്‌ ദുല്‍ഖര്‍ സല്‍മാനാണ്‌. 1.5 മില്യണ്‍ ഫോളോവേഴ്‌സാണ്‌ ദുല്‍ഖറിനുള്ളത്‌. മമ്മൂട്ടിയ്‌ക്ക്‌ ആകട്ടെ ഇതുവരെ ഒരു മില്യണ്‍ ഫോളോവേഴ്‌സ്‌ തികഞ്ഞിട്ടില്ല.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക