Image

മോഹന്‍ലാല്‍ സ്‌റ്റൈലില്‍ കാറോടിച്ച്‌ ബാലതാരം മീനാക്ഷി; വിമര്‍ശനവുമായി ആരാധകര്‍

Published on 30 March, 2018
മോഹന്‍ലാല്‍ സ്‌റ്റൈലില്‍ കാറോടിച്ച്‌ ബാലതാരം മീനാക്ഷി; വിമര്‍ശനവുമായി ആരാധകര്‍

ബാലതാരമായി അമര്‍ അക്‌ബര്‍ അന്തോണിയിലൂടെ സിനിമാലോകത്തേക്ക്‌ അരങ്ങേറ്റം കുറിച്ച മീനാക്ഷി, മോഹന്‍ലാല്‍ ചിത്രമായ ഒപ്പത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കയുണ്ടായി.

അസാമാന്യ പ്രതിഭയെന്ന്‌ ആരാധകര്‍ വിലയിരുത്തിയ മീനാക്ഷി ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കയാണ്‌. പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ചിത്രീകരിച്ച വീഡിയോയാണ്‌ വിവാദത്തിന്‌ പുറകില്‍.

പന്ത്രണ്ട്‌ വയസ്സുമാത്രം പ്രായമുള്ള താരം തനിയെ കാറോടിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ്‌ പ്രേക്ഷകരുടെ ശ്രദ്ധയില്‍പ്പെടുന്നത്‌.

റബ്ബര്‍തോട്ടത്തിലൂടെ തനിയെ കാറോടിച്ചു വന്ന താരം മോഹന്‍ലാല്‍ സ്റ്റാലില്‍ ഡയലോഗ്‌ പറയുന്നതാണ്‌ വീഡിയോ. മോഹന്‍ലാല്‍ ചിത്രമായ രാജാവിന്റെ മകന്‍ ചിത്രത്തിലെ കാറാണ്‌ താന്‍ ഓടിക്കുന്നതെന്നുമാണ്‌ മീനാക്ഷി വീഡിയോയിലൂടെ പറയുന്നത്‌.

 വീഡിയോ കാരണം നിരവധി വിമര്‍ശനങ്ങളാണ്‌ മീനാക്ഷിക്കുനേരേയുണ്ടായത്‌. സമൂഹത്തില്‍ ആരാധകരുള്ള താരങ്ങള്‍ ഇത്തരത്തില്‍ നിയമം ലംഘിക്കുന്നത്‌ ശരിയായില്ല. ഇത്‌ നിയമലംഘനമാണെന്നും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പ്രതികരിച്ചു.

അതേസമയം താന്‍ ഇതിനുമുമ്പ്‌ ബൈക്കോടിച്ചിട്ടുണ്ടെന്നും, ഇപ്പോല്‍ കാര്‍ ഓടിച്ചത്‌ വാഹനങ്ങല്‍ ഇല്ലാത്ത സ്ഥലത്താണെന്നും നിയമം ലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെയല്ല ഇത്‌ ചെയ്‌തത്‌ന്നുമാണ്‌ മീനാക്ഷി പറഞ്ഞത്‌.


 ഒരു സിനിമയുടെ പ്രചരണാര്‍ത്ഥമാണ്‌ മീനാക്ഷി കാറോടിച്ചതെന്നും ഇതൊരു സ്വകാര്യ സ്ഥലമായതിനാല്‍ നിയമലംഘനം അല്ലെന്നുമാണ്‌ മീനാക്ഷിയും സിനിമയുടെ അണിയറപ്രവര്‍ത്തകരും പറയുന്നത്‌.

രാജാവിന്റെ മകന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ അതിപ്രശസ്‌തമായ 2255 എന്ന നമ്പരാണ്‌ ഹോണ്ടയുടെ ഈ കാറിന്റെ നമ്പര്‍ പ്ലേറ്റില്‍. ഹോണ്ടാ ജാസാണ്‌ മീനാക്ഷി ഓടിച്ച വാഹനം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക