Image

കോട്ടയം അസോസിയേഷന്‍ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 30 March, 2018
കോട്ടയം അസോസിയേഷന്‍ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഫിലഡല്‍ഫിയ: വടക്കേ അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനകളിലൊന്നായ കോട്ടയം അസോസിയേഷന്റെ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് ഏപ്രില്‍ ഏഴാംതീയതി ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ 4900 E. Street Rd, Feasterville, PA 19054-ല്‍ വച്ച് നടത്തും.

"വാക്കല്ല, പ്രവര്‍ത്തിയാണ് മുഖ്യം' എന്ന ആശയത്തെ മുറുകെപ്പിടിച്ച് മലയാളി സമൂഹത്തില്‍ സ്വദേശത്തും വിദേശത്തും ഒരുപോലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കോട്ടയം അസോസിയേഷന്‍ ചാരിറ്റി മേഖലയില്‍ തങ്ങളുടെ വ്യത്യസ്തമായ പ്രവര്‍ത്തന മികവുകൊണ്ടാണ് മറ്റു സംഘടനകളുമായി എക്കാലത്തും വേറിട്ടുനില്‍ക്കുന്നതിന്റെ കാരണമെന്നും പറയുകയുണ്ടായി. കോട്ടയം അസോസിയേഷന്‍ ഏറ്റെടുക്കുന്ന ഓരോ ചാരിറ്റി പ്രവര്‍ത്തനങ്ങളും പത്രങ്ങളുടെ തലക്കെട്ടുകള്‍ക്ക് വശംവദരാകുന്നില്ലന്നേയുള്ളൂ എന്നും എന്നാല്‍ ചിലതൊക്കെ പറയാതിരിക്കാന്‍ പറ്റില്ലെന്നും 2018-ലെ ബാങ്ക്വറ്റ് നൈറ്റ് എന്തുകൊണ്ടും പ്രത്യേക സവിശേഷതകള്‍ നിറഞ്ഞതായിരിക്കുമെന്നും പറയുകയുണ്ടായി.

ബാങ്ക്വറ്റ് നൈറ്റിലൂടെയാണ് സംഘടനയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ നേരിട്ട് സമൂഹവുമായി വിലയിരുത്തുവാനും അതിലും ഉപരി സമൂഹത്തില്‍ നിന്നും നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അറിയിക്കുവാനും സാധിക്കുന്നത്. സംഘടനകള്‍ സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളിലേക്കുള്ള ജാലകമായി പ്രവര്‍ത്തിക്കണമെന്നും , അതിലുപരി സംഘടനകള്‍ സമൂഹത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഏതു തരത്തിലുള്ള വെല്ലുവിളികളേയും ഏതു സമയത്തും നേരിടാന്‍ തക്ക സജ്ജമായിരിക്കണമെന്നും എങ്കില്‍ മാത്രമേ സമൂഹത്തിന് സംഘടനകളിലുള്ള വിശ്വാസം ഉണ്ടാകുകയുള്ളുവെന്നും കോട്ടയം അസോസിയേഷന്‍ എക്കാലത്തും സമൂഹത്തിലെ അശരണരുടേയും ആലംബഹീനരുടേയും ആവശ്യങ്ങളെ വെല്ലുവിളിയായി സ്വീകരിക്കുമെന്നും അതിനായി പ്രവര്‍ത്തിക്കുമെന്നും ബെന്നി കൊട്ടാരത്തില്‍ (പ്രസിഡന്റ്) അറിയിച്ചു.

കോട്ടയം അസോസിയേഷന്റെ നാളിതുവരെയുള്ള വേറിട്ട വഴികളിലൂടെയുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എക്കാലത്തും നല്ലവരായ അമേരിക്കന്‍ മലയാളികള്‍ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ടെന്നും, ലഭിച്ചുകൊണ്ടിരിക്കുന്ന ഓരോ ചെറുതും വലുതുമായ സംഭാവനകള്‍ക്കും വ്യക്തമായ കണക്കുകള്‍ സൂക്ഷിക്കുന്നുണ്ടെന്നും കൂടാതെ അര്‍ഹതപ്പെട്ടവരുടെ കരങ്ങളില്‍ മാത്രം തങ്ങളുടെ സഹായം എത്തണമെന്നുള്ളതും കോട്ടയം അസോസിയേഷനെ സംബന്ധിച്ചടത്തോളം വളരെ നിര്‍ബന്ധമുള്ള കാര്യമാണെന്നും ഇതിനോടകം തന്നെ തിളിയിച്ചുകഴിഞ്ഞു.

ഇതിനോടകം തന്നെ ജനനിബിഡമായ ഈ ബാങ്ക്വറ്റിന്റെ ലഭ്യമായ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞതിലൂടെ ഇതുവരെ നടന്ന ബാങ്ക്വറ്റുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ഈ ചാരിറ്റി ബാങ്ക്വറ്റിന്റെ വന്‍ വിജയത്തിനായിട്ടുള്ള പുരോഗമന പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നതായി ജോബി ജോര്‍ജ് (ബാങ്ക്വറ്റ് ചെയര്‍പേഴ്‌സണ്‍) അറിയിക്കുകയുണ്ടായി. ബാങ്ക്വറ്റ് നൈറ്റിനോടനുബന്ധിച്ച് വിവിധ നൃത്ത വിദ്യാലയങ്ങളിലെ (ഭരതം ഡാന്‍സ് അക്കാഡമി) വിദ്യാര്‍ത്ഥികളുടെ നൃത്തനൃത്യങ്ങളും പ്രമുഖ ഗായകരുടെ ഗാനമേള തുടങ്ങിയ കലാപരിപാടികളും ക്രമീകരിച്ചിട്ടുള്ളതായി ജീമോന്‍ ജോര്‍ജ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) പറയുകയുണ്ടായി.

ജോസഫ് മാണി, സാബു ജേക്കബ്, ഏബ്രഹാം ജോസഫ്, കുര്യന്‍ രാജന്‍, സാജന്‍ വര്‍ഗീസ്, മാത്യു ഐപ്പ്, ജോണ്‍ പി. വര്‍ക്കി, സാബു പാമ്പാടി, വര്‍ക്കി പൈലോ, വര്‍ഗീസ് വര്‍ഗീസ്, ജേക്കബ് തോമസ്, ജയിംസ് ആന്ത്രയോസ്, മാത്യു ജോഷ്വ, റോണി വര്‍ഗീസ്, ജോഷി കുര്യാക്കോസ്, സെറിന്‍ ചെറിയാന്‍, രാജു കുരുവിള, ബീനാ കോശി, സാറാ ഐപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ ബാങ്ക്വറ്റ് നൈറ്റിന്റെ വന്‍വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kottayamassociation.org
കോട്ടയം അസോസിയേഷന്‍ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക