Image

വിമാനത്തില്‍ എലി, ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു, യാത്രക്കാര്‍ ദുരിതത്തില്‍

Published on 30 March, 2018
വിമാനത്തില്‍ എലി, ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു, യാത്രക്കാര്‍ ദുരിതത്തില്‍
170 ലേറെ യാത്രക്കാരുമായി പുറപ്പെടേണ്ടിയിരുന്ന എഐ 968 എയര്‍ ഇന്ത്യ വിമാനം അനന്തമായി വൈകുന്നു. പരിശോധനകള്‍ കഴിഞ്ഞ് ബോര്‍ഡിങ് പാസുമായി കാത്തിരിക്കുമ്പോഴാണ് വിമാനം വൈകുമെന്ന അറിയിപ്പ് ലഭിച്ചത്. എന്നാല്‍ കാരണമെന്തെന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ വിമാനത്തില്‍ എലി കയറിയെന്നും അതിനെതിരെ മരുന്നുവെച്ചതിനാല്‍ 10 മണിക്കൂര്‍ കഴിയാതെ വിമാനത്തില്‍ യാത്രക്കാരെ കയറ്റാനാവില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഷാര്‍ജയില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 12.05ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനമാണിത്. എലി കയറിയതിനാല്‍ അനിശ്ചിതമായി വൈകുന്ന വിമാനം ഇനി എപ്പോള്‍ പുറപ്പെടുമെന്നും നിശ്ചയമില്ല.
പുലര്‍ച്ചെ നാലു മണിക്ക് പുറപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് വീണ്ടും വൈകി. സഹോദരന്‍ മരിച്ചതറിഞ്ഞ് നാട്ടിലേക്ക് പോകുന്നയാളും ഇന്ന് വിവാഹ നിശ്ചയം നടത്തേണ്ട യുവാവും മറ്റൊരു വിമാനത്തില്‍ തങ്ങളെ അയക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. 

എയര്‍ ഇന്ത്യ വിമാനം മിക്കപ്പോഴും വൈകുന്നുവെന്ന ആരോപണം നിലനില്‍ക്കവേയാണ് പുതിയ സംഭവം. യാത്രക്കാരെ അപമാനിക്കുന്ന രീതിയിലാണ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും പകരം സംവിധാനം ഒരുക്കുന്നില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നു. വിമാനത്തില്‍ പോകേണ്ടവര്‍ക്കു ഭക്ഷണവും താമസസൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടില്ല. വിമാനത്താവളത്തില്‍ പ്രതിഷേധം നടക്കുന്നുണ്ട്.
Join WhatsApp News
Jack Daniel 2018-03-31 00:17:32
ഏലിയാമ്മ ആയിരിക്കും .  അവളെ കുറെ നാളായി കാണാതായിട്ട്.  അവൾ അല്ലേലും കുഴപ്പക്കാരിയാ.  ജോലിക്ക് ഞാൻ വൈകിയാണ് ചെല്ലാറുള്ളത് എവിടെയും ഞാൻ വൈകിയാണ് ചെല്ലാര് പിന്നാണ് എയർ ഇന്ത്യ വിമാനം   അവൾ പ്ലൈനിൽ തന്നെ ഇരിക്കട്ടെ അല്ലെങ്കിൽ പുനരുദ്ധാനവും വൈകും 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക