Image

മോളി മാത്യു പീറ്റ്‌സ് ബര്‍ഗില്‍ നിര്യാതയായി

Published on 30 March, 2018
മോളി മാത്യു പീറ്റ്‌സ് ബര്‍ഗില്‍ നിര്യാതയായി
പീറ്റ്‌സ് ബര്‍ഗ്: ആഞ്ഞിലിത്താനം പൂവക്കാലായില്‍ കിഴക്കേതില്‍ കുര്യന്‍ മാത്യുവിന്റെ ഭാര്യ മോളി കുര്യന്‍ മാത്യു (69) പെന്‍സില്‍വേനിയയിലെ പീറ്റ്‌സ് ബര്‍ഗില്‍ നിര്യാതയായി. ഇടുക്കി കല്ലാര്‍ നെല്ലിമലയില്‍ പരേതനായ ജോണ്‍ ജോണ്‍സന്റേയും, മറിയാമ്മയുടേയും മകളാണ്.

മക്കള്‍: റീന, റീബ. മരുമകന്‍: ആന്‍ഡ്രൂ മകോര്‍മിക്.
ഏപ്രില്‍ ആറാംതീയതി വൈകിട്ട് 6 മണിക്ക് പീറ്റ്‌സ് ബര്‍ഗ് മണ്‍റോവില്ലിലുള്ള കോറല്‍ ഫ്യൂണറല്‍ ഹോമില്‍ വച്ചും, ഏപ്രില്‍ 7-ന് രാവിലെ 10 മണിക്ക് മോണ്‍റോവില്ലി അസംബ്ലിള്‍ ഓഫ് ഗോഡില്‍ വച്ചും മെമ്മോറിയല്‍ സര്‍വീസ് ഉണ്ടായിരിക്കും.

സംസ്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 14-നു രാവിലെ 9 മണിക്ക് ഹൂസ്റ്റണില്‍ വച്ചു ഐ.പി.സി ഹെബ്രോണ്‍ ഹൂസ്റ്റണിന്റെ ചുമതലയില്‍ നടത്തപ്പെടുന്നതാണ്.

പിറ്റ്‌സ്ബര്‍ഗില്‍ വച്ചു നടത്തപ്പെടുന്ന ശുശ്രൂഷകള്‍ക്ക് ന്യൂലൈഫ് ഇന്ത്യന്‍ ചര്‍ച്ച് പാസ്റ്റര്‍ സാജി വര്‍ഗീസും, ഹൂസ്റ്റണില്‍ വച്ചു നടത്തപ്പെടുന്ന ശുശ്രൂഷകള്‍ക്ക് ഐ.പി.സി ഹെബ്രോണ്‍ ചര്‍ച്ച് പാസ്റ്റര്‍ ഡോ. സാബു വര്‍ഗീസും നേതൃത്വം നല്‍കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക