Image

ന്യൂയോര്‍ക്ക് ഭീകരാക്രമണം- സൗദ്യഅറേബ്യ നഷ്ടപരിഹാരം നല്‍കണമെന്ന് കേസ്സ് നിലനില്ക്കുമെന്ന് കോടതി

പി.പി. ചെറിയാന്‍ Published on 31 March, 2018
ന്യൂയോര്‍ക്ക് ഭീകരാക്രമണം- സൗദ്യഅറേബ്യ നഷ്ടപരിഹാരം നല്‍കണമെന്ന് കേസ്സ് നിലനില്ക്കുമെന്ന് കോടതി
ന്യൂയോര്‍ക്ക്: 2001 സെപ്റ്റംബര്‍ 11 ന് ന്യൂയോര്‍ക്കില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സൗദി അറേബ്യ ഗവണ്‍മെന്റിന് ഒഴിഞ്ഞു നില്‍ക്കാനാവില്ലെന്നും, ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച നഷ്ടപരിഹാരം കേസ്സ് തള്ളികളയാനാകില്ലെന്നും മന്‍ഹാട്ടന്‍ യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി ജോര്‍ജ് ഡാനിയേല്‍ വിധിച്ചു.

ബില്യണ്‍ കണക്കിന് ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച കേസ്സില്‍ മാര്‍ച്ച് 28നായിരുന്നു കോടതിവിധി.

ഭീകരാക്രമണം സ്‌പോണ്‍സര്‍  ആക്റ്റ് നിയമപ്രകാരമാണ് സൗദിക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. അമേരിക്കന്‍ മണ്ണില്‍ നടന്ന ഏറ്റവും ഭീകരാക്രമണത്തില്‍ 3000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കോടതി ഉത്തരവ് അമേരിക്കയില്‍ സൗദി ഗവണ്‍മെന്റ് നടത്തുന്ന നിക്ഷേപങ്ങളെ പ്രതികൂലമായി എന്ന ചോദ്യത്തിന് കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറട്ടി ചെയര്‍മാന്‍ മൊഹമ്മദ് വ്യക്തമായ മറുപടി നല്‍കിയില്ല.

സൗദി ഗവണ്‍മെന്റിനെതിരെ ലൊ സ്യൂട്ട് ഫയല്‍ ചെയ്തവര്‍ക്കു ഭീകരാക്രമണം ആസൂത്രണം ചെയ്തത് സൗദി ജീവനക്കാരനോ, ഏജന്റോ ആണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സൗദി വാദിച്ചു. കോടതി ഉത്തരവിനെക്കുറിച്ചു പ്രതികരിക്കാന്‍  സൗദി അറ്റോര്‍ണിമാര്‍ വിസമ്മതിച്ചു.

ന്യൂയോര്‍ക്ക് ഭീകരാക്രമണം- സൗദ്യഅറേബ്യ നഷ്ടപരിഹാരം നല്‍കണമെന്ന് കേസ്സ് നിലനില്ക്കുമെന്ന് കോടതിന്യൂയോര്‍ക്ക് ഭീകരാക്രമണം- സൗദ്യഅറേബ്യ നഷ്ടപരിഹാരം നല്‍കണമെന്ന് കേസ്സ് നിലനില്ക്കുമെന്ന് കോടതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക