Image

പുതിയ ഐപാഡ് കൂടുതല്‍ ചൂടാകുന്നതായി റിപ്പോര്‍ട്ട്

Published on 20 March, 2012
പുതിയ ഐപാഡ് കൂടുതല്‍ ചൂടാകുന്നതായി റിപ്പോര്‍ട്ട്
ആപ്പിളിന്റെ പുതിയ ഐപാഡ് വില്‍പ്പനയില്‍ പുതിയ ചരിത്രം രചിക്കുന്നതിനിടെ, പുതിയ ഐപാഡ് അതിന്റെ മുന്‍ഗാമിയെക്കാള്‍ കൂടുതല്‍ ചൂടുപിടിക്കുന്നതായി റിപ്പോര്‍ട്ട്. 

ഡച്ച് സൈറ്റായ 
Tweaders.net
  ഇന്‍ഫ്രാറെഡ്ക്യാ മറയുപയോഗിച്ച് പുതിയ ഐപാഡും, അതിന് മുമ്പിറങ്ങിയ ഐപാഡ് രണ്ടും പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്. ഇരു ടാബ്‌ലറ്റും പ്രവര്‍ത്തിച്ചു തുടങ്ങി അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍, ഐപാഡ് രണ്ടിനെ അപേക്ഷിച്ച് പുതിയ ഐപാഡിന് അഞ്ചു ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവ് കൂടുതലാണെന്ന് കണ്ടു.

പുതിയ ഐപാഡ് വെറും നാലുദിവസം കൊണ്ട് 30 ലക്ഷം എണ്ണം വിറ്റ് റിക്കോര്‍ഡ് സ്ഥാപിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ്, പുതിയ ഐപാഡ് കൂടുതല്‍ ചൂടുപിടിക്കുന്നുവെന്ന റിപ്പോര്‍ട്ട്. 

അമേരിക്കയില്‍ മൂന്നാംതലമുറ ഐപാഡ് വില്‍പ്പനയ്‌ക്കെത്തിയത് മാര്‍ച്ച് 16 നാണ്. 'പുതിയ ഐപാഡ് മൂന്നു മില്യണ്‍ വിറ്റ് ബ്ലോക്ക്ബസ്റ്ററായിരിക്കുകയാണ്ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച ഐപാഡ് ലോഞ്ച് ആയിരിക്കുകയാണിത്'ആപ്പിള്‍ വൈസ്പ്രസിഡന്റ് ഫിലിപ്പ് ഷില്ലര്‍ അറിയിച്ചു.

2010 ല്‍ ആദ്യ ഐപാഡ് വിപണിയിലെത്തിയപ്പോള്‍ ആദ്യദിവസം മൂന്നുലക്ഷത്തിലേറെ ഐപാഡുകള്‍ വിറ്റുപോയി. എന്നാല്‍, പത്തുലക്ഷത്തിന്റെ വില്‍പ്പന കടക്കാന്‍ 28 ദിവസമെടുത്തു. ഐപാഡ് രണ്ടിന്റെ ലഭ്യത കുറവായതിനാല്‍, അത് വിപണിയിലെത്തിയ ആദ്യ ആഴ്ച എത്രയെണ്ണം വിറ്റുവെന്ന കാര്യം ആപ്പിള്‍ വെളിപ്പെടുത്തിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക