Image

കാണാതായ വിദേശ വനിത ലിഗയുടെ ഭര്‍ത്താവ്‌ ആന്‍ഡ്രൂസ്‌ മാനസിക നില തെറ്റി ചികിത്സയില്‍

Published on 31 March, 2018
കാണാതായ വിദേശ വനിത ലിഗയുടെ  ഭര്‍ത്താവ്‌ ആന്‍ഡ്രൂസ്‌ മാനസിക നില തെറ്റി ചികിത്സയില്‍


തിരുവനന്തപുരം: കോവളത്ത്‌ കാണാതായ വിദേശ വനിത ലിഗയുടെ ഭര്‍ത്താവ്‌ ആന്‍ഡ്രൂസിനെ മാനസിക നില തെറ്റിയ നിലയില്‍ ഇന്നലെ രാത്രി  മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . ലിത്വാനിയയിലെ ഡബ്‌ളിന്‍ സ്വദേശിനിയായ ലിഗ സറോമോനയെ(33) ഈ മാസം 14നാണ്‌ കോവളത്തുനിന്ന്‌ കാണാതായത്‌. തിരുവനന്തപുരം പോത്തന്‍കോടുള്ള ആയുര്‍വേദ കേന്ദ്രത്തില്‍ വിഷാദ രോഗത്തിനുള്ള ചികിത്സയിലായിരുന്നു ഇവര്‍.

ഇതിനിടെ മാര്‍ച്ച്‌ 14ന്‌ സഹോദരിയോടു പറയാതെ ലിഗ കോവളത്തേക്ക്‌ പുറപ്പെട്ടു. അവിടെ വച്ച്‌ കാണാതായി. ലിഗയെ കോവളത്തുകൊണ്ടിറക്കിയതായി ഓട്ടോെ്രെഡവര്‍ മൊഴി നല്‍കിയിരുന്നു. സഹോദരി എലീസയും കാണാതായ വിവരമറിഞ്ഞ്‌ തിരുവനന്തപുരതെത്തിയ ലിഗയുടെ പങ്കാളി ആന്‍ഡ്രൂ ജോണാഥനും ഇവര്‍ക്കായുള്ള അന്വേഷണം തുടരുകയായിരുന്നു.

കഴിഞ്ഞ മാസം ആദ്യമാണ്‌ ലിഗ സഹോദരി എലീസയ്‌ക്ക്‌ ഒപ്പം കേരളത്തില്‍ എത്തിയത്‌. കടുത്ത വിഷാദ രോഗത്തിന്‌ അടിമയായിരുന്നു ലിഗ. ആറാഴ്‌ചത്തെ ആയുര്‍വേദ ചികിത്സയും രണ്ടാഴ്‌ചയോളം അമൃതാനന്ദമയിയുടെ ആശ്രമത്തിലെ ജീവിതവുമാണ്‌ പ്ലാന്‍ ചെയ്‌തിരുന്നത്‌.

ലിഗ കോവളത്തെത്തിയ സമയം ബീച്ചില്‍ കാസര്‍കോഡ്‌, ആലപ്പുഴ, മലപ്പുറം ജില്ലക്കാരായ ഏതാനും പേരുണ്ടായിരുന്നു. അവരെ തിരിച്ചറിഞ്ഞ പൊലീസ്‌ മൊഴിയെടുത്തു. പക്ഷെ സംശയസ്‌പദമായി ഒന്നും കണ്ടെത്താനായില്ല. ഇതരസംസ്ഥാനങ്ങളിലും അന്വേഷണം നടത്തിയിരുന്നു. ഇതിനിടെ കരയ്‌ക്കടിഞ്ഞ ഒരു വിദേശ വനിതയുടെ മൃതദേഹവും പരിശോധന നടത്തിയിരുന്നെങ്കിലും അത്‌ ലിഗ അല്ലെന്നു തിരിച്ചറിഞ്ഞിരുന്നു.

ഫോണും പാസ്‌പോര്‍ട്ടുമെല്ലാം ഉപേക്ഷിച്ച്‌ ഒരു ഓട്ടോയില്‍ കയറി കോവളത്തുപോയ ലിഗയെ കുറിച്ച്‌ പിന്നീട്‌ ഒരു അറിവുമില്ലെന്നാണ്‌ സഹോദരിയുടെ പരാതി. കഴിഞ്ഞ ദിവസം ഓച്ചിറയില്‍ വച്ച്‌ ലിഗയെ ചിലര്‍ കണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ പോത്തന്‍കോട്‌ എസ്‌.ഐയും സംഘവും അവിടെ എത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

നീല നിറത്തിലുള്ള ടീ ഷര്‍ട്ടും കറുത്ത ലെഗിന്‍സുമാണ്‌ കാണാതാകുമ്‌ബോള്‍ ലിഗ ധരിച്ചിരുന്നത്‌. വിഷാദ രോഗത്തിന്റെ ചികിത്സയ്‌ക്കായാണ്‌ കഴിഞ്ഞ മാസം 21ന്‌ അയര്‍ലന്റുകാരിയായ ലിഗ സ്‌ക്രോമെനും സഹോദരി ലില്‍സിയും പോത്തന്‍കോട്‌ അരുവിക്കരകോണത്തുള്ള ആശുപത്രിയിലെത്തുന്നത്‌. ലിഗയെ എത്രയും പെട്ടെന്ന്‌ കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്കും എംബസിയ്‌ക്കും ബന്ധുകള്‍ പരാതി നല്‍കിയിരുന്നു.

 ലിഗയെ കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്ക്‌ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്‌ ബന്ധുക്കള്‍. ഇവരെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0471 2716100 , 9497980148 എന്നീ ഫോണ്‍ നമ്‌ബരുകളില്‍ ബന്ധപ്പെടണമെന്ന്‌ പോത്തന്‍കോട്‌ പൊലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക