Image

കാവേരി വിധിയില്‍ വ്യക്തത തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Published on 31 March, 2018
കാവേരി വിധിയില്‍ വ്യക്തത തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന വിധിയില്‍ വ്യക്തത തേടിയാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. ബാര്‍ഡ് രൂപീകരിക്കാന്‍ മൂന്നു മാസത്തെ സമയം കൂടി അനുവദിക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെടുന്നു.

20 വര്‍ഷം നീണ്ട കര്‍ണാടകതമിഴ്‌നാട് നദീജല തര്‍ക്കത്തിന് പരിഹാരമായാണ് സുപ്രീംകോടതി കാവേരി നദീജല പരിപാലന ബോര്‍ഡ് രൂപീകരിക്കണമെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത്. കേരളത്തെയും പുതുച്ചേരിയെയും ഉള്‍പ്പെടുത്തി കാവേരി നദീജല ബോര്‍ഡ് രൂപവത്കരിക്കാനാണ് തമിഴ്‌നാടിനും കര്‍ണാടകക്കും കേന്ദ്രസര്‍ക്കാറിനും കോടതി അന്ത്യശാസനം നല്‍കിയത്.

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് 10 ദിവസം 15,000 ഘന അടി കാവേരി നദീജലം വിട്ടുകൊടുക്കാന്‍ കര്‍ണാടക സര്‍ക്കാറിനോട് ആദ്യം ഉത്തരവിട്ട സുപ്രീംകോടതി പിന്നീട് അത് 12000 ഘന അടി ആക്കി കുറച്ച് ഉത്തരവ് ഭേദഗതി ചെയ്തിരുന്നു. ജലക്ഷാമം തമിഴ്‌നാട്ടിലെ വിളവെടുപ്പിനെ ബാധിക്കുമെന്ന് വ്യക്തമാക്കിയായിരുന്നു സുപ്രീംകോടതി ജസ്റ്റിസുമാരായ ദീപക് മിശ്ര, യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക